തെലുങ്കർ എന്നെ വിളിച്ച് കൊണ്ടുപോയി, എങ്ങനെയാണ് ഈ സിനിമ എടുത്തതെന്ന് അറിയാൻ വേണ്ടി; 'ട്വന്റി- ട്വന്റി'യെ കുറിച്ച് ഇടവേള ബാബു

മലയാളത്തിലെ വമ്പൻ താരനിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ട്വന്റി- ട്വന്റി. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധി സൂപ്പർ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു. ഇനി ലോകത്തൊരിക്കലും സംഭവിക്കാത്ത സിനിമയാണ് ട്വന്റി- ട്വന്റി എന്നാണ് ഇടവേള ബാബു പറയുന്നത്. കൂടാതെ ഈ സിനിമ എങ്ങനെയാണ് എടുത്തത് എന്നറിയാൻ തെലുങ്കർ തന്നെ വിളിച്ച് കൊണ്ടുപോയി എന്നും ഇടവേള ബാബു പറയുന്നു.

“ട്വന്റി- ട്വന്റി ഇനി ലോകത്തൊരിക്കലും സംഭവിക്കാത്ത സിനിമയാണ്. എങ്ങനെ സംഭവിച്ചു എന്നറിയില്ല. മൂന്നരക്കൊല്ലത്തോളം ആ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ആളാണ് ഞാൻ.

വലിയൊരു ടീമിന്റെ ശക്തിയായിരുന്നു അത്. ദിലീപായിരുന്നു പ്രൊഡ്യൂസർ. ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും ഇതിന്റെ പകർപ്പവകാശം വിറ്റു. ഹൈദരാബാദിലെ തെലുങ്കർ എന്നെ വിളിച്ച് കൊണ്ടുപോയി. എങ്ങനെയാണ് ഈ സിനിമ എടുത്തതെന്ന് അറിയാൻ വേണ്ടി

മൂന്ന് ദിവസം അവിടെ താമസിച്ച് കഥകളൊക്കെ പറഞ്ഞതോടെ അടുത്ത ഫ്ലെെറ്റ് ടിക്കറ്റ് തന്ന് എന്നെ പറഞ്ഞയച്ചു. ഇങ്ങനെയാെരു സിനിമയുണ്ടാക്കുകയെന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ല. പതിനേഴ് ഷെഡ്യൂളുകളായി ഏകദേശം 96 ദിവസമാണ് സിനിമ ഷൂട്ട് ചെയ്തത്. ഒരു ദിവസം ഒരു ഷെഡ്യൂൾ ഒക്കെയുണ്ടായിട്ടുണ്ട്.

ജോഷി സാറുടെ വലിയ കൈകൾ അതിന് പിന്നിലുണ്ട്. മനോഹരമായ സ്ക്രിപ്റ്റ് ആണ്. ഓരോരുത്തരും കൃത്യമാണ്. നമ്മൾ കാണാനാ​ഗ്രഹിക്കുന്നത് പോലെയാണ് എല്ലാവരെയും അതിൽ കാസ്റ്റ് ചെയ്തത്.

ലാലേട്ടന്റെ ചെരുപ്പ് വെക്കുന്ന ഷോട്ട് എടുക്കുന്നു. രാവിലെ മുതൽ ഉച്ചവരെ ഈ ഷോട്ട് ആണ്. എന്തോന്നാണിത്, എല്ലാവരെയും വിളിച്ചിരുത്തിയിട്ട് ചെരുപ്പും ഷൂട്ട് ചെയ്തിരിക്കുന്നെന്ന് അപ്പോൾ മമ്മൂക്ക പറയുന്നുണ്ട്. ചെരുപ്പ് ഷൂട്ട് ചെയ്യുന്നതിന്റെ രഹസ്യം ഞങ്ങൾ കുറച്ച് പേർക്കേ അറിയുള്ളൂ. ലാലേട്ടന്റെ ഇൻട്രൊഡക്ഷൻ സീനാണിത്. ഇന്റർവെൽ പഞ്ചിൽ സുരേഷേട്ടൻ മുകളിൽ നിന്നിറങ്ങി വരണം.

മൂന്ന് പേരും നിൽക്കുന്നതായിരുന്നു പഞ്ച്. പക്ഷെ അന്ന് സുരേഷേട്ടൻ ഡേറ്റ് തന്നില്ല. പിന്നീട് അത് റീ ഷൂട്ട് ചെയ്യാൻ പറ്റുമോയെന്ന് സുരേഷേട്ടൻ ചോദിച്ചു.പക്ഷെ ജോഷി സർ സമ്മതിച്ചില്ല അങ്ങനെയൊരു ചരിത്രം ആ സീനിനുണ്ട്.

ട്വന്റി ട്വന്റിക്ക് ശേഷം ക്രിസ്റ്റ്യൻ ബ്രദേഴ്സ്, ചൈന ടൗൺ തുടങ്ങിയ മൾട്ടി സ്റ്റാർ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ട്വന്റി ട്വന്റിയിലെ അത്രയും വലിയ താരനിര ഈ സിനിമകളിൽ ഇല്ലായിരുന്നു. സിനിമയെക്കുറിച്ച് നടൻ ദിലീപും സുരേഷ് ​ഗോപിയുമെല്ലാം മുമ്പ് സംസാരിച്ചിട്ടുണ്ട്. ട്വന്റി ട്വന്റി പോലെ വീണ്ടുമൊരു സിനിമ പ്രേക്ഷകർ ഏറെ ആ​ഗ്രഹിക്കുന്നുമുണ്ട്.” എന്നാണ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞത്.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'