സെക്‌സിനും വയലന്‍സിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കാം, സെന്‍സര്‍ഷിപ്പിനെ കുറിച്ചാണ് ഞാന്‍ അന്നും പറഞ്ഞത്: ഇടവേള ബാബു

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന സിനിമ കാണരുത് എന്നല്ല, സെന്‍സര്‍ഷിപ്പിലെ പിശകിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് ഇടവേള ബാബു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ല എന്ന പരാമര്‍ശം വിവാദമായിരുന്നു.

ഇതില്‍ വീണ്ടും വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇടവേള ബാബു. സെന്‍സര്‍ഷിപ്പിനെ കുറിച്ചാണ് താന്‍ പറഞ്ഞത്. മലയാളത്തില്‍ ഏത് സീനില്‍ പുകവലിച്ചാലും ‘പുകവലി ആരോഗ്യത്തിന് ഹാനികരം മദ്യപാനം ആപത്ത്’ എന്ന് സ്‌ക്രീനില്‍ എഴുതി കാണിക്കണം. ഹിന്ദിയില്‍ ഇങ്ങനെയില്ല. സിനിമ തുടങ്ങുമ്പോള്‍ ഒരു പ്രാവശ്യം കാണിച്ചാല്‍ മതി.

ഒരു രാജ്യത്ത് നിയമം എല്ലായിടത്തും ഒരുപോലെ വേണം. ചുരുളി എന്ന സിനിമ എ സര്‍ട്ടിഫിക്കറ്റാണ്. അത് ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതി. അതുപോലെ മുകുന്ദന്‍ ഉണ്ണിക്കും അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പ്രേക്ഷകന് തീരുമാനമെടുക്കാം എന്നാണ് പറഞ്ഞത്. സെക്‌സിനും വയലന്‍സിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കാം.

താന്‍ മുകുന്ദന്‍ ഉണ്ണി കണ്ടിറങ്ങിയപ്പോള്‍ ഒരു ബാങ്ക് മാനേജര്‍ അടുത്തു വന്ന്, ‘നിങ്ങളൊക്കെ സിനിമാക്കാരല്ലേ, ഇത്തരം സബ്ജക്റ്റ് എങ്ങനെ കുട്ടികളെ കാണിക്കും’ എന്ന് ചോദിച്ചു. വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്നുണ്ട് എന്നറിഞ്ഞ് കുട്ടികളെക്കൂട്ടി വന്നതാണ് എന്നായിരുന്നു അയാള്‍ പറഞ്ഞത്.

എന്നാല്‍ താന്‍ മുകുന്ദന്‍ ഉണ്ണി മോശം ചിത്രമാണെന്നോ അതാരും കാണരുതെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് ഇടവേള ബാബു പറയുന്നത്. അതേസമയം, ഇടവേള ബാബുവിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടനെയും കുടുംബത്തെയും തെറി വിളിച്ച വ്‌ളോഗറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പിവി അന്‍വറിന് കുരുക്ക്; നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്

ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; വെള്ളത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി

കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി; ബിജെപി ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

IND vs ENG: "സൂപ്പർമാൻ ഫ്രം ഇന്ത്യ"; ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ

'ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്?'; അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുകേഷ് എംഎല്‍എ

അടൂരിന്റെ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റം; നടക്കുന്നത് പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെന്ന് കെ രാധാകൃഷ്ണന്‍ എംപി

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ശേഷം ഇങ്ങനെ

നിർമാണത്തിലിരിന്ന പാലത്തിന്റെ സ്പാൻ തകർന്ന് അപകടം; കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു

'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

IND vs ENG: അതെ... സിറാജ്, നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്; ഓവലിൽ ജയം പിടിച്ചുപറിച്ച് ഇന്ത്യ