ആമസോണില്‍ സാധനം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.. കണ്ടത് കാമുകിക്ക് വൈനും കൊണ്ടുവന്ന കാമുകനെ: ദുര്‍ഗ കൃഷ്ണ

തനിക്ക് വൈനുമായി വന്ന ഭര്‍ത്താവ് അര്‍ജുനെ കുറിച്ച് പറഞ്ഞ് നടി ദുര്‍ഗ കൃഷ്ണ. സുഹൃത്തായ അര്‍ജുനെ ബ്രോയ് എന്നാണ് വിളിച്ചിരുന്നത്. ലോക്ഡൗണിന്റെ സമയത്താണ് പ്രണയത്തെ കുറിച്ച് വീട്ടുകാരോട് തുറന്നു പറഞ്ഞത്. തന്റെ സഹോദരന്‍ എടുത്ത ഫോട്ടോയാണ് ഇട്ടതെന്നുമാണ് ദുര്‍ഗ കൃഷ്ണ.

താനും ഉണ്ണി ഏട്ടനും ആദ്യം സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് താന്‍ ബ്രോയ് എന്ന് വിളിക്കാന്‍ തുടങ്ങിയത്. ലോക്ഡൗണിന്റെ സമയത്താണ് തങ്ങള്‍ വലിയ ഗ്യാപ്പില്‍ കാണാതിരിക്കുന്നത്. ഉണ്ണി ഏട്ടന്‍ അദ്ദേഹത്തിന്റെ വീട്ടിലും താന്‍ തന്റെ വീട്ടിലുമാണ്.

കൊച്ചിയില്‍ ആയിരിക്കുമ്പോള്‍ തങ്ങള്‍ക്ക് പരസ്പരം കാണാന്‍ പറ്റും. ലോക്ഡൗണ്‍ സമയത്ത് താന്‍ ഭയങ്കര പബ്ജി അഡിക്റ്റായിരുന്നു. താന്‍ പബ്ജി കളിക്കുന്നതിന്റെ ഇടയില്‍ ഉണ്ണി ഏട്ടന്റെ കോള്‍ വന്നു. താഴെ ആമസോണില്‍ ഒരു സാധനം താന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.

അത് പോയിട്ട് എടുക്കാന്‍ പറഞ്ഞു. താന്‍ ചെന്നപ്പോള്‍ കാണുന്നത് ഉണ്ണി ഏട്ടനെയാണ്. തനിക്ക് വേണ്ടി വൈനും കൊണ്ട് വന്നതാണ്. കാമുകിക്ക് വൈനും കൊണ്ടുവരുന്ന ആദ്യ കാമുകനാണ്. അതിന് ശേഷമാണ് റിലേഷന്‍ഷിപ്പ് എല്ലാവരോടും പറഞ്ഞത്.

അന്ന് തന്റെ ബ്രദര്‍ എടുത്ത ഫോട്ടോയാണ് താന്‍ ഇന്‍സ്റ്റയില്‍ ഇട്ടത് എന്നാണ് ദുര്‍ഗ കൃഷ്ണ പറയുന്നത്. അതേസമയം, മോഹന്‍ലാല്‍-ജീത്തു ജോസഫ് കോംമ്പോയില്‍ എത്തുന്ന ‘റാം’ ആണ് ദുര്‍ഗ കൃഷ്ണയുടെതായി ഒരുങ്ങുന്നത്. ‘കിംഗ് ഫിഷ്’ ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ