ദുല്‍ഖറിന്റെ ജീവിതത്തില്‍ മകള്‍ മറിയം വരുത്തിയ മാറ്റം എന്താണ്?; സദസിനെ ചിരിപ്പിച്ച് മമ്മൂട്ടിയുടെ മറുപടി

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം ഇന്ന് ലോകം മുഴുവനും റിലീസിന് എത്തുകയാണ്. മാസും ക്ലാസും ഒരുപോലെ വഴങ്ങുന്ന മമ്മൂട്ടി മാമാങ്കത്തിലെ ചാവേറും അനശ്വരമാക്കുമെന്നാണ് പ്രതീക്ഷ. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെ കഥ പറഞ്ഞെത്തുന്ന മാമാങ്കം നാനൂറോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച കളരി ഗുരുക്കന്‍മാരെ ആദരിക്കുന്ന ഒരു ചടങ്ങില്‍ കുട്ടികളുടെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ രസകരമായ മറുപടികളാണ് ശ്രദ്ധ നേടുന്നത്.

ദുല്‍ഖറിന്റെ ജീവിതത്തില്‍ മകള്‍ മറിയം വരുത്തിയ മാറ്റം എന്താണ് എന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ ചോദ്യം. അതിന് “ദുല്‍ഖര്‍ ഒരച്ഛനായി അത്രേയുള്ളൂ” എന്നു സരസമായി മമ്മൂട്ടി മറുപടി പറഞ്ഞു. മമ്മൂട്ടിയുടെ മറുപടി സദസില്‍ ചിരിപടര്‍ത്തി. കുട്ടി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും അവരോട് തമാശകള്‍ പറഞ്ഞും മമ്മൂട്ടി സദസിനെ കൈയിലെടുത്തു.

മാമാങ്കം റിലീസ് ആയതിന്റെ ആഘോഷങ്ങളിലാണ് മമ്മൂട്ടി ആരാധകര്‍. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രന്‍ ആണ്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ