എന്നെ കളിയാക്കിക്കൊണ്ടിരുന്ന പലരും ഇപ്പോള്‍ എന്റെ ഡേറ്റിനു വേണ്ടി നടക്കുകയാണ്: ദുല്‍ഖര്‍ സല്‍മാന്‍

കരിയറിന്റെ തുടക്കത്തില്‍ തന്നേയും തന്റെ സിനിമകളേയും കളിയാക്കിയ പലരും ഇപ്പോള്‍ തന്റെ ഡേറ്റിന് വേണ്ടി നടക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ‘കിംഗ് ഓഫ് കൊത്ത’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം എന്നാണ് കൊത്തയെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. ആളുകള്‍ സിനിമ കാണണമെങ്കില്‍ മികച്ച തിയേറ്റര്‍ അനുഭവം നല്‍കണം. അവര്‍ ചെലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകര്‍ക്ക് വലിയ സ്‌കെയില്‍ ചിത്രങ്ങളോടാണ് താല്പര്യം.

ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ തങ്ങള്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. സംവിധായകന്‍ അഭിലാഷ് ജോഷിയിലും ജേക്‌സ് ബിജോയിലും തനിക്ക് പ്രതീക്ഷകള്‍ ഒരുപാടാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

തന്നേയും തന്റെ സിനിമകളെയും കളിയാക്കിക്കൊണ്ടിരുന്ന പലരും ഇപ്പോള്‍ തന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട് എന്നാണ് പാന്‍ ഇന്ത്യന്‍ തലത്തില്‍ നടക്കുന്ന പ്രൊമോഷനുകളില്‍ തന്റെ കരിയറിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

അതേസമയം, ഓഗസ്റ്റ് 24ന് ആണ് കിംഗ് ഓഫ് കൊത്ത ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. ലോകവ്യാപകമായി ഓഗസ്റ്റ് 24ന് കിങ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ