ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ നന്നായി ഉപയോഗിച്ചു, വാപ്പച്ചിയോട് നീതി പുലര്‍ത്തി: ദുല്‍ഖര്‍ സല്‍മാന്‍

ഭീഷ്മ പര്‍വം സിനിമ കാണുമ്പോള്‍ താന്‍ ഇമോഷണല്‍ ആയിരുന്നുവെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചു, വാപ്പച്ചിയോട് നീതി പുലര്‍ത്തി എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ചെന്നൈയില്‍ നിന്നാണ് താന്‍ ഭീഷ്മ പര്‍വം കണ്ടത്. ഒരു തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഒളിച്ച് പോയി കണ്ടതാണ്. പക്ഷേ കണ്ടപ്പോള്‍ നാട്ടില്‍ വച്ച് കാണേണ്ട സിനിമയാണെന്ന് തോന്നി. അവിശ്വസിനീയമാണിത്. ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു തനിക്ക്.

വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനില്‍ എത്തുന്നതൊക്കെ കണ്ട് താന്‍ ഭയങ്കര ഇമോഷണലായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു.

നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല. സിനിമയിലെ സംഗീതവും വളരെ നന്നായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഓര്‍ത്തിരിക്കും.

ഒരു സിനിമയ്ക്കായി എല്ലാവരും ഒത്തുചേരുമ്പോള്‍ അതില്‍ ഒരു മാജിക്ക് ഉണ്ടാകാറുണ്ട്. അത് വളരെ അപൂര്‍വ്വമാണ്. എല്ലാ കലാകാരന്മാരും അന്വേഷിക്കേണ്ട ഒരു കാര്യമാണത്. അത് എപ്പോഴും കിട്ടണമെന്നില്ല. അതുപോലെയുള്ള ഒരു സിനിമയ്ക്ക് വേണ്ടിയാണ് നമ്മള്‍ സ്വപ്നം കാണാറുള്ളത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

Latest Stories

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു