ഞാന്‍ മമ്മൂട്ടി എന്ന നടന്റെ വലിയ ഫാനാണ്; വീട് മാറിത്താമസിക്കാത്തതിന്റെ കാരണം പറഞ്ഞ് ദുല്‍ഖര്‍

വാപ്പച്ചി താമസിക്കുന്ന വീട്ടില്‍ നിന്ന് മാറാന്‍ തനിക്കാവില്ലെന്ന് ദുല്‍ഖര്‍. മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് താനെന്നും എന്നും അദ്ദേഹത്തോടൊപ്പം കഴിയാന്‍ ഭാഗ്യം ലഭിച്ച ആളായതിനാലാണ് വീട് മാറാന്‍ കഴിയാത്തതെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

“ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ മകനാണെന്ന പേടി ഉള്ളിലുണ്ടായിരുന്നു. വാപ്പച്ചിയുടെ പേരു ചീത്തയാക്കുമോ എന്നായിരുന്നു പേടി. പക്ഷേ പിന്നീടു അതിന്റെ പേരില്‍ പേടിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കണണെന്നു ഉമ്മച്ചിക്കു മനസിലെവിടെയോ ആഗ്രഹമുണ്ടായതായി പലപ്പോഴും തോന്നിയിട്ടുണ്ട്.” ദുല്‍ഖര്‍ പറയുന്നു.

ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതും കാത്തിരിക്കുന്നതും മമ്മൂട്ടിയുമൊത്തുള്ള യാത്രയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.” എല്ലാ കൊല്ലവും യാത്ര പോകും. അപ്പോള്‍ വാപ്പച്ചി ഞങ്ങളുടെതു മാത്രമാകും. കുറെ ഡ്രൈവ് ചെയ്യും, ഫോട്ടോയെടുക്കും, ഭക്ഷണം കഴിക്കും. ഒരിക്കലും അത്തരം യാത്രകള്‍ മുടക്കാറില്ല. നടനും താരവുമൊന്നുമല്ലാത്ത സഹപാഠിയായി മാത്രം വാപ്പച്ചി മാറുന്നതു കാണാന്‍ സന്തോഷമാണ്. എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ഏതു കാര്യത്തിനും വാപ്പച്ചി വരും. എല്ലാ തിരക്കുകളും ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെയ്ക്കുന്ന വാപ്പച്ചിയെ കണ്ടാണു ഞാന്‍ വളര്‍ന്നത്.” നടന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി

ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

കീര്‍ത്തിയുടെ കൈയ്യിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!

സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചില്ല; കെഎസ്ആര്‍ടിസിയിലെ പരിശോധന ഫലം നാണംകെടുത്തിയെന്ന് കെബി ഗണേഷ്‌കുമാര്‍