'ദൃശ്യം 3 നല്ലൊരു സിനിമ, അമിത പ്രതീക്ഷയോടെ വരാതിരിക്കുക'; ജീത്തു ജോസഫ്

മലയാളികൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദൃശ്യം 3. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ മലയാള സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ത്രില്ലർ ചിത്രമായ ‘ദൃശ്യം’ കേരളത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ക്രൈം ത്രില്ലറുകൾക്ക് ഒരു പുതിയ തിരിച്ചറിവ് നൽകി.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ചിത്രീകരണത്തിനൊരുങ്ങുമ്പോൾ അമിത പ്രതീക്ഷയോടെ സിനിമ കാണാൻ വരരുതെന്നാണ് ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്. ദൃശ്യം 3 നല്ലൊരു സിനിമയാണെന്നും ജോർജ് കുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുക എന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നൊക്കെയാണ് ചിത്രം പറയുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.

“ദൃശ്യം 3 നല്ലൊരു സിനിമയാണ്. അമിത പ്രതീക്ഷയോടെ വരാതിരിക്കുക. ജോർജ് കുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുക.. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, എന്നൊക്കെയാണ് ‘ദൃശ്യം 3’യിലൂടെ പറയുന്നത്. അതേസമയം ജോർജുകുട്ടി എന്തെങ്കിലും ഒരു കുഴപ്പം ഉണ്ടാക്കും എന്ന സൂചന മോഹൻലാൽ നൽകിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ‘ജോർജുകുട്ടി എന്തെങ്കിലും ഒരു കുഴപ്പം ഉണ്ടാക്കും, പേടിക്കണ്ട’ എന്നാണ് മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകുന്നത്.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും