'വാക്കുകൾ വളച്ചൊടിച്ചു, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും എഴുതാമെന്നും കരുതരുത്'; സീമ നായർ

ഈ അടുത്താണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിന് കാൻസർ ആണെന്നുള്ള വിവരം പുറത്തുവരുന്നതും അവർ കീമോയ്ക്ക് വിധേയ ആകുന്നതും. ഇതിനിടക്ക് ഇന്നലെയായിരുന്നു നടി സീമ നായർ കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ സന്ദർശിച്ചതും, രേണുവിന്റെ അസുഖത്തെ സംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചതും. രേണുവിനെതിരായ നെഗറ്റീവ് കമന്റുകളും സൈബർ ആക്രമണങ്ങളും ഏറെ വേദനിപ്പിക്കുന്നുവെന്ന് സീമ പറഞ്ഞിരുന്നു.

രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയായിരുന്നു താനെന്നും, എന്നാൽ കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചുവെന്നും സീമ പറയുന്നു. കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. രേണുവിനെതിരായ നെഗറ്റീവ് കമന്റ് മനസ്സിനെ വല്ലാതെ അലോസരപെടുത്തിയെന്ന് പറഞ്ഞ സീമ, അസുഖത്തിന്റെ വേദനയിലുപരി രേണുവിനെ വേദനിപ്പിക്കുന്നത് ഈ തെറി വിളികളും, ശാപവാക്കുകളുമാവാമെന്നും പറഞ്ഞു.

എന്നാൽ ഇതിന് പിന്നാലെ സീമയുടെ പോസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് നടന്നത്. ഇതിനെതിരെ താരം പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് താൻ ഒരു പോസ്റ്റ് ഇട്ടിരുന്നുവെന്നും അതിൽ വ്യക്തമായി പറയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നും സീമ പറയുന്നു. കാൻസർ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ആണ് താൻ പറഞ്ഞതെന്നും, രേണുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റ്‌ അല്ല എന്നും സീമ പറയുന്നു.

എന്നാൽ അത് പല മീഡിയകളും ഏറ്റെടുത്ത് അവരുടെ ശൈലിയിൽ എഴുതി തുടങ്ങി എന്നും പല വാക്കുകളും വളച്ചൊടിക്കപ്പെട്ടു എന്നും സീമ പറഞ്ഞു. താൻ ആർക്കും ശല്യം ആകുന്നില്ലല്ലോ എന്നും ആരെയും ശല്യപ്പെടുത്താനും വരുന്നില്ല എന്നും പറഞ്ഞ സീമ ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ എന്നും പറഞ്ഞു. കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുതെന്നും സീമ പറഞ്ഞു.

Latest Stories

അദാനി പോർട്സുമായി കൈകോർക്കുന്നു; വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ എംഎസ്എസി

'അമിതമായ വെളിച്ചവും ശബ്ദവും പാടില്ല, അപകടകരമല്ലാത്ത കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല'; വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുണ്ടായി

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

'പ്രശ്നം ഉടൻ പരിഹരിക്കും'; ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

മാസപ്പടി കേസ്; സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴിയിൽ വൈരുദ്ധ്യം, വിശദമായി പരിശോധിക്കാൻ ഇഡി

എൻ ശേഷാദ്രിനാഥന്റെ നിയമനത്തിൽ വിവാദം; ആഭ്യന്തരമന്ത്രിയെ കാണാൻ പിഎം നിയാസ്, ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപണം

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ

'കൊടുങ്കാറ്റിനെ പിടിച്ച് കെട്ടാൻ സാധിക്കില്ല'; ജപ്പാനെ തോല്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ