ഷൂട്ടിനിടെ പറ്റിയ അപകടം, വലതുകാല്‍ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍; തനിക്ക് സംഭവിച്ചതിനെ കുറിച്ച് ജോണ്‍ എബ്രഹാം

ബോളിവുഡിലെ ആക്ഷന്‍ ഹീറോമാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. അത്യധികം അപകടകരമായ ആക്ഷന്‍ രംഗങ്ങള്‍ ജോണ്‍ എബ്രഹാമിന്റെ സിനിമകളുടെ സവിശേഷതയാണ്. ഒരിക്കല്‍ തന്നോട് ഡോക്ടര്‍ കാല് മുറിച്ച് മാറ്റേണ്ടി വരുമെന്ന് വരെ പറഞ്ഞിട്ടുണ്ടെന്ന് ജോണ്‍ ഏബ്രഹാം വെളിപ്പെടുത്തിയിരുന്നു. പുതിയ സിനിമയായ അറ്റാക്കിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നല്‍കിയ അഭിമുഖത്തിലാണ് ഈ സംഭവം ജോണ്‍ പങ്കുവെച്ചത്.

ഇടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണ്‍ എബ്രഹാമിന്റെ തുറന്നുപറച്ചില്‍ ”ചില സ്റ്റണ്ടുകള്‍ വളരെയധികം അപകടം നിറഞ്ഞതായിരിക്കും. എനിക്കോര്‍മ്മയുണ്ട്, ഫോഴ്സ് 2വില്‍ കാല്‍ മുട്ടിന് പരുക്കേറ്റു. മൂന്ന് സര്‍ജറികള്‍ വേണ്ടി വന്നു. എന്റെ വലതു കാലില്‍ ഗ്യാങ്ഗ്രീന്‍ ഉണ്ടായിരുന്നു, ഡോക്ടര്‍മാര്‍ എന്റെ കാല്‍ മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ എതിര്‍ത്തു. ഇല്ല പറ്റില്ല, എനിക്കത് ചെയ്യാനാകില്ലെന്ന് പറഞ്ഞു. ഭാഗ്യത്തിന്് മുംബൈയിലെ ഒരു സര്‍ജന്‍ എന്റെ സഹായത്തിനെത്തി. അദ്ദേഹമാണ് സര്‍ജറിയിലൂടെ എന്റെ കാല്‍ മുട്ടിനെ രക്ഷിച്ചത്” ജോണ്‍ പറയുന്നു.

ധീരതയെന്ന് കരുതി ചെയ്യുന്ന ചില കാര്യങ്ങള്‍ പ്രതികൂലമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ”ഇത് എഴ് വര്‍ഷം മുമ്പത്തെ കാര്യമാണ്. ഭാഗ്യത്തിന് അത് പരിഹരിക്കപ്പെട്ടു. ഞാന്‍ ഇന്ന് നടക്കുന്നുണ്ട്, സ്‌ക്വാട്ടിംഗ് ചെയ്യുന്നു, മുമ്പത്തേതിനേക്കാള്‍ വേഗവും ഫ്ളെക്സിബിളുമാണ് ഞാന്‍ ഇന്ന്്. സെറ്റിലുള്ള അഞ്ച് പേരുടെ മുന്നില്‍ നിങ്ങള്‍ക്ക് ഇവിടുന്ന് അങ്ങോട്ട് ചാടാന്‍ സാധിക്കുമെന്ന് തെളിയിച്ച് ധീരത കാണിക്കാന്‍ പോവരുത്. ഇടയ്ക്ക് പരുക്ക് പറ്റുമ്പോഴാണ് അപകടത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത്” ജോണ്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി