പ്രസവിച്ച അമ്മയെപ്പോലെ എപ്പോഴും കുഞ്ഞിനരികിൽ, നിയോം എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ അഹാനയ്ക്കൊപ്പം ആണെന്ന് ദിയ

ദിയ ക‍ൃഷ്ണയുടേതായി പുറത്തിറങ്ങിയ ‍‍ഡെലിവറി വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അമ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോയ്ക്ക് യൂടുബിൽ ലഭിച്ചത്. ദിയക്കൊപ്പം തന്നെ മറ്റ് കുടുംബാം​ഗങ്ങളുടെ വ്ളോഗുകളും ആളുകൾ ഏറ്റെടുക്കാറുണ്ട്. ഡെലിവറി വീഡിയോ വൈറലായതിന് പിന്നാലെ ദിയയുടേതായി പുറത്തിറങ്ങിയ പുതിയ വ്ളോഗും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

തന്റെ മകൻ നിയോമിനെ, പ്രസവിച്ച അമ്മയെ പോലെയാണ് ചേച്ചി അഹാന നോക്കുന്നതെന്നാണ് പുതിയ വീഡിയോയിൽ ദിയ കൃഷ്ണ പറയുന്നത്. കുഞ്ഞ് എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ എനിക്ക് കിട്ടത്തില്ലെന്ന് അഹാനയെ കുറിച്ച് വീഡിയോയിൽ ദിയ പറയുന്നു. “കുഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ എനിക്ക് കിട്ടാറില്ല. അമ്മുവിന്റെ (അഹാന) കയ്യിലായിരിക്കും. 24 മണിക്കൂറും കുഞ്ഞിനൊപ്പമാണ്. ഒന്ന് എഴുന്നേറ്റു പോകുവോ മാഡം എന്നൊക്കെ പറഞ്ഞ് എഴുന്നേൽപിച്ച് വിടണം. എങ്കിലേ പോകൂ.

അതുവരെ പ്രസവിച്ചിട്ട അമ്മയെപ്പോലെ കൂടെക്കിടക്കും. വീഡിയോസും ഫോട്ടോസുമൊക്കെ എടുക്കും. എനിക്കിവന്റെ മണം ഭയങ്കര ഇഷ്ടമാ, ഞാൻ മാറത്തില്ല എന്നൊക്കെ പറയും”, പുതിയ വ്ളോഗിൽ ദിയ കൃഷ്ണ പറഞ്ഞു. ഭർത്താവ് അശ്വിന്റെ കുടുംബാംഗങ്ങളെയും ദിയയുടെ പുതിയ വീ‍ഡിയോയിൽ കാണാം.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും