അത് പട്ടിണി കിടന്നു ചാവട്ടെ, നമ്മള് വളര്‍ത്തുന്നതെന്തിനാ.. സത്യം മണിച്ചേട്ടനറിയാം: ദിവ്യ ഉണ്ണി

അധികം ഹേറ്റേഴ്‌സില്ലാത്ത നടിയാണ് ദിവ്യ ഉണ്ണി എങ്കിലും, അന്തരിച്ച താരം കലാഭവന്‍ മണിയുടെ പേരുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്നു. കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. മണിക്കൊപ്പം അഭിനയിക്കാന്‍ ദിവ്യ വിസമ്മതിച്ചുവെന്ന പ്രചാരണങ്ങള്‍ ദിവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോള്‍. വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി ദിവ്യ ഉണ്ണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദിവ്യയും കലാഭവന്‍ മണിയും പ്രണയിക്കുന്നതായ ഒരു ഭാഗമുണ്ട്.

എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കി എന്നുമായിരുന്നു ആരോപണം. ഈ ആരോപണം തെറ്റാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇതിനെ പറ്റി ഞാന്‍ പറഞ്ഞിരുന്നു.

എനിക്കുമറിയാം അദ്ദേഹത്തിനുമറിയാം. മണിച്ചേട്ടനെ കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് ന്യായയുയക്തമല്ല. ആളുകള്‍ പറയുന്നത് പറഞ്ഞോണ്ടേയിരിക്കും. ഇവരെ എന്തിന് ഫീഡ് ചെയ്യണം. എന്തെങ്കിലും കാര്യം വേണ്ട എന്നുണ്ടെങ്കില്‍ അതിനെ പട്ടിണിക്കിടുക. അത് പട്ടിണി കിടന്നു ചാവട്ടെ. നമ്മള് വളര്‍ത്തുന്നതെന്തിനാ എന്നാണ് ദിവ്യ ഉണ്ണി ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ദിവ്യ ഉണ്ണി നൃത്തരംഗത്ത് സജീവമാണ്. താരം ഇപ്പോള്‍ ടെക്സസിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ കുടുംബവും നൃത്ത വിദ്യാലയുമൊക്കെയായി തിരക്കിലാണ് ദിവ്യ ഉണ്ണി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിയുമായി കേരളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ദിവ്യ ഉണ്ണി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ