അഭിനയിച്ച സിനിമ സൂപ്പര്‍ ഹിറ്റായപ്പോള്‍ അമ്മ കരഞ്ഞു പറഞ്ഞു അഭിനയം നിര്‍ത്തണമെന്ന്, ആള്‍ക്കാരുടെ മനസില്‍ ഞാന്‍ ക്രൂരനാണ്: രവീന്ദ്രന്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തരംഗമായിരുന്നു നടന്‍ രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്നാണ് നടന്‍ അറിയപ്പെട്ടത്. അന്യഭാഷാ ചിത്രങ്ങളിലും രവീന്ദ്രന്‍ സജീവമായിരുന്നു. പിന്നീട് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് രവീന്ദ്രന്‍.

തന്റെ അമ്മ കരഞ്ഞു കൊണ്ട് തന്നോട് അഭിനയം നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് രവീന്ദ്രന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. അതും താന്‍ അഭിനയിച്ച സിനിമ സൂപ്പര്‍ ഹിറ്റായ സമയത്ത് എന്നാണ് രവീന്ദ്രന്‍ പറയുന്നത്. ”പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങി വലിയ ഹിറ്റായപ്പോള്‍ എന്റെ അമ്മയ്ക്ക് ഞാന്‍ അഭിനയം നിര്‍ത്തണമെന്നായിരുന്നു ആഗ്രഹം.”

”കാരണം അമ്മയുടെ അടുത്ത് വരുന്ന രോഗികള്‍ പറഞ്ഞിരുന്നത്, ഡോക്ടര്‍ എന്ത് പാവമാണ് എന്നാല്‍ മോന്‍ എന്തൊരു ദുഷ്ടനാണെന്ന് അറിയാമോ. പപ്പയുടെ സ്വന്തം അപ്പൂസില്‍ ആ പാവം കൊച്ചിനെ ചവിട്ടിയിട്ട് ഓ കണ്ണില്‍ച്ചോരയില്ല. എല്ലാവരും ഇത് പറഞ്ഞപ്പോള്‍ അമ്മ എന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ട്.”

”നീ ഈ സിനിമാ അഭിനയം ഒന്ന് നിര്‍ത്തുമോ എന്ന് അമ്മ ചോദിച്ചു” എന്നാണ് രവീന്ദ്രന്‍ പറയുന്നത്. അതേമസമയം, ഇപ്പോഴും തന്നെ കാണുമ്പോള്‍ പല പഴയ കാല സ്ത്രീകളും ആ സിനിമയില്‍ കൊച്ചിനെ ചവിട്ടിയ കാര്യമാണ് പറയുന്നത് എന്നും രവീന്ദ്രന്‍ ഓര്‍ക്കുന്നുണ്ട്.

നമ്മുടെ അഭിനയത്തിന്റേയും സിനിമയുടേയും കാര്യത്തില്‍ വിജയമാണെങ്കിലും ആള്‍ക്കാരുടെ മനസില്‍ താനൊരു ക്രൂരനായി മാറിയെന്നാണ് രവീന്ദ്രന്‍ പറയുന്നത്. അതേസമയം, തമിഴ് സിനിമയിലൂടെയാണ് താന്‍ അഭിനയത്തിലേക്ക് എത്തിയത് എന്നും രവീന്ദ്രന്‍ പറയുന്നുണ്ട്.

വന്‍ വിജയങ്ങള്‍ നേടിയ സിനിമകളുടെ ഭാഗമായതിനാല്‍ തന്നെയൊരു തമിഴ് നടന്‍ ആയാണ് തന്നെ കണ്ടത്. അന്ന് ഇന്ത്യയിലെ തന്നെ വലിയ നിര്‍മ്മാണ കമ്പികളായ എവിഎം, ദേവര്‍ ഫിലിംസ്, വിജയവാഹിനി തുടങ്ങിയവര്‍ക്കൊപ്പമാണ് രവീന്ദ്രന്‍ സിനിമകള്‍ ചെയ്തത്. ശ്രീകുമാരന്‍ തമ്പിയുടെ ‘സ്വന്തം എന്ന പടം’ എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ മലയാളത്തില്‍ എത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ