കഥ മുഴുവന്‍ ഹോട്ടല്‍ മുറിയില്‍ ഇരുന്ന് കേട്ടതിന് ശേഷം സ്‌ക്രിപ്റ്റിന്റെ നീളം കുറച്ചു കുറയ്ക്കണമെന്ന് മോഹന്‍ലാലിന്റെ അഭിപ്രായം, പോകാന്‍ നേരം നമ്പറും തന്നു: വി.എം വിനു

ആദ്യമായി മോഹന്‍ലാലിനോട് കഥ പറഞ്ഞ അനുഭവം പങ്കുവച്ച് സംവിധായകന്‍ വി.എം വിനു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിനു ബാലേട്ടന്‍ എന്ന സിനിമയുടെ കഥ പറയാന്‍ പോയതിനെ കുറിച്ച് തുറന്നു പറഞ്ഞത്. തെങ്കാശിയില്‍ പോയാണ് മോഹന്‍ലാലിനോട് ബാലേട്ടന്റെ കഥ പറഞ്ഞതെന്ന് സംവിധായകന്‍ പറയുന്നു.

നിര്‍മ്മാതാവ് അരോമ മണിയുടെ മിസ്റ്റര്‍ ബ്രഹ്‌മചാരിയുടെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ തെങ്കാശിയിലുണ്ടെന്ന് അറിഞ്ഞ് അവിടെ പോയാണ് കഥ പറഞ്ഞത്. തെങ്കാശിയില്‍ എത്തി ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്ന് മോഹന്‍ലാലിനെ കണ്ട് നിമിഷ നേരം കൊണ്ട് തന്നെ വര്‍ഷങ്ങളായി പരിചയമുള്ളവരെ പോലെയാണ് മോഹന്‍ലാല്‍ തന്നോട് പെരുമാറിയത്.

ലൊക്കേഷനില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് മോഹന്‍ലാലിനോട് സിനിമയുടെ പേര് ബാലേട്ടന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ആ പ്രോജെക്റ്റിനോടുള്ള ഒരു താല്‍പര്യം തനിക്കു കാണുവാന്‍ സാധിച്ചെന്നും വിനു പറയുന്നു. ഷൂട്ടിംഗിനു ശേഷം തന്റെ ഹോട്ടല്‍ മുറിയിലേക്ക് തങ്ങളെ മോഹന്‍ലാല്‍ ക്ഷണിക്കുകയും അവിടെ ഇരുന്നു ചിത്രത്തിന്റെ കഥ കേള്‍ക്കുകയും ചെയ്തു.

ഒരു പുതുമുഖ തിരക്കഥാകൃത്തിന്റെ എല്ലാ അങ്കലാപ്പും പേടിയും ഉണ്ടായിരുന്ന ഷാഹിദിനെ സമാധാനിപ്പിക്കാന്‍ മോഹന്‍ലാല്‍ മുന്‍കൈ എടുക്കുകയും വളരെ ക്ഷമയോടെ ഇരുന്നു കഥ മുഴുവന്‍ കേള്‍ക്കുകയും ചെയ്തെന്നും വിനു പറയുന്നു. കഥയുടെ സെക്കന്‍ഡ് ഹാഫ് കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാലിന് സിനിമ ഇഷ്ടപ്പെട്ടു.

സ്‌ക്രിപ്റ്റിന്റെ നീളം കുറച്ചു കുറയ്ക്കണമെന്ന് മാത്രം ഒരു അഭിപ്രായമാണ് പറഞ്ഞത്. പോകാന്‍ നേരം മോഹന്‍ലാലിന്റെ പേഴ്‌സണല്‍ ഫോണ്‍ നമ്പര്‍ കൂടി നല്‍കിയിട്ടാണ് അദ്ദേഹം തങ്ങളെ യാത്ര ആക്കിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. വി.എം വിനുവിന്റെ സംവിധാനത്തില്‍ 2003ല്‍ ആണ് ബാലേട്ടന്‍ റിലീസായത്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി