'ഇവിടെയൊക്കെ കാണൂലേ ല്ലേ...' എന്ന് ലാല്‍ ഫാന്‍സുകാര്‍, എനിക്ക് ടെന്‍ഷനായി: സംവിധായകന്‍ വി.എം വിനു

മോഹന്‍ലാല്‍ നായകനായി എത്തിയ ബാലേട്ടന്‍ എന്ന സിനിമ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ്. ടി.എ ഷാദിന്റെ തിരക്കഥയില്‍ വി.എം വിനു സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടി. ഇന്നും ചിത്രത്തിന് പ്രേക്ഷകര്‍ ഏറെയുണ്ട്. 2003- ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാലേട്ടന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രമായതിനാല്‍ ഏറെ ടെന്‍ഷനുണ്ടായിരുന്നെന്ന് വി.എം വിനു പറയുന്നു.

“കോഴിക്കോട് കൈരളി തിയേറ്ററിലായിരുന്നു ബാലേട്ടന്റെ റിലീസ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രമെന്ന നിലയില്‍ അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ടെന്‍ഷനേറെയായിരുന്നു.അമാനുഷിക സ്വഭാവമുള്ള സിനിമകള്‍ തീര്‍ത്ത ഇമേജ് ചുറ്റിനില്‍ക്കുന്ന സമയത്താണ് സാധാരണക്കാരനായ കഥാപാത്രമായി ലാല്‍ എത്തുന്നത്. ആദ്യ ഷോ നടക്കുമ്പോള്‍ തിയേറ്റര്‍ നിറഞ്ഞിരുന്നില്ല. ചിത്രം തുടങ്ങാറായപ്പോള്‍ ഞാന്‍ ബാര്‍ക്കണിയിലേക്ക് കയറി ഇരുന്നു. സിനിമ തുടങ്ങിയപ്പോള്‍ സ്‌ക്രീനിലേക്ക് നോക്കുന്നതിന് പകരം പ്രേക്ഷക പ്രതികരണമാണ് ഞാന്‍ ശ്രദ്ധിച്ചത്. സിനിമ തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ പൊട്ടിച്ചിരിച്ചും കയ്യടിച്ചും സിനിമ സ്വീകരിച്ചു. ഇടവേളയില്‍ സിഗരറ്റ് വലിയ്ക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ലാല്‍ ഫാന്‍സുകാര്‍ എന്നെ തിരിച്ചറിഞ്ഞു. ഇവിടെയൊക്കെ കാണൂലേ ല്ലേ… എന്ന ചിത്രത്തിലെ ഡയലോഗ് എന്നോട് ചോദിച്ചു. അത് കേട്ട് എനിയ്ക്ക് ടെന്‍ഷനായി.”

“പടം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ലാല്‍ ആരാധകര്‍ എന്നെ പൊക്കിയെടുത്ത് മാവൂര്‍ റോഡിലൂടെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. പ്രേക്ഷകരുടെ ഇത്തരമൊരംഗീകാരം ഇതിന് മുമ്പ് എനിയ്ക്ക് കിട്ടിയിരുന്നില്ല, ഇനി കിട്ടാനും പോകുന്നില്ല… ഞാന്‍ അത് നന്നായി ആസ്വദിച്ചു.” സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ വി.എം വിനു പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി