മാര്‍ക്കോയുടെ റിസള്‍ട്ട് സാഡിസം മാത്രം, ഈ വിഷത്തെ തള്ളിപ്പറയണം.. കൊറിയന്‍ സിനിമയില്‍ പോലും ഇത്രയും പൈശാചികത കണ്ടിട്ടില്ല: സംവിധായകന്‍ വിസി അഭിലാഷ്

‘മാര്‍ക്കോ’ സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിസി അഭിലാഷ്. മാര്‍ക്കോയിലേത് പോലുളള പൈശാചിക രംഗങ്ങള്‍ ഒരു കൊറിയന്‍ സിനിമയിലും കണ്ടിട്ടില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. പൊതുസമൂഹവും സിനിമാ ഫ്രട്ടേണിറ്റിയും ഒന്നടങ്കം ഈ വിഷ സര്‍പ്പത്തെ തള്ളിപ്പറയുകയാണ് വേണ്ടത്. മാര്‍ക്കോ ഉത്പാദിപ്പിക്കുന്ന ഒരേയൊരു റിസള്‍ട്ട് സാഡിസം മാത്രമാണ് എന്നാണ് വിസി അഭിലാഷ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

വിസി അഭിലാഷിന്റെ കുറിപ്പ്:

‘മാര്‍ക്കോ’ തീയറ്ററില്‍ ഇടവേള സമയം വരെ മാത്രമാണ് കണ്ടത്. ”ഈ പറയുന്നത് പോലുള്ള വയലന്‍സൊന്നും അതിലില്ലെ’ന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ട് ഇന്നലെ ബാക്കി കൂടി കാണാനിരുന്നു. ഈ സാമൂഹിക വിരുദ്ധസൃഷ്ടി ഉണ്ടാക്കിയവരുടേയും ഇതിനെ വാഴ്ത്തിയവരുടേയും മനോനില പരിശോധിക്കപ്പെടുക തന്നെ വേണം. ‘നിങ്ങളെന്തിന് ഇത് കാണാന്‍ തയ്യാറായി?’ ‘തീയറ്ററില്‍ വിജയിച്ചില്ലേ?’ എന്നീ ചോദ്യങ്ങള്‍ക്കപ്പുറം, എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യല്‍ ക്രൈമുമാണ് ഈ പ്രോഡക്ട്. ഇത്രയും പൈശാചികമായ, മനുഷ്യത്യ രഹിതമായ ആവിഷ്‌ക്കാരം ഞാനൊരു കൊറിയന്‍ സിനിമയിലും കണ്ടിട്ടില്ല..!

ഒരു കൊച്ചുകുട്ടിയുടെ തല ഗ്യാസ് സിലിണ്ടറുപയോഗിച്ച് ഇടിച്ച് പരത്തി പേസ്റ്റ് പരുവത്തിലാക്കി മാറ്റുന്നത് കാണേണ്ടി വന്നു എനിക്ക്..! ഒരു ഗര്‍ഭിണിയുടെ വയറിനകത്ത് നിന്ന് ഗര്‍ഭസ്ഥ ശിശുവിനെ കീറി വലിച്ചെടുത്ത് അലറുന്നതും കാണേണ്ടിവന്നു എനിക്ക്..! ഇതൊക്കെ ഈ സൊസൈറ്റിയില്‍ സര്‍വ്വസാധാരണമെന്ന് വാദിച്ചാല്‍ പോലും മാര്‍ക്കോ ഉത്പാദിപ്പിക്കുന്ന ഒരേയൊരു റിസള്‍ട്ട് സാഡിസം മാത്രമാണ്. പരിശുദ്ധിയുടെ പുനരവതരണം മാത്രമായിരിക്കണം സിനിമ എന്നൊരു വാദം എന്നിലെ ഫിലിം മേക്കര്‍ക്കും പ്രേക്ഷകനുമില്ല. ക്രൈം- ത്രില്ലര്‍ സിനിമകള്‍ എന്റെയും ഇഷ്ടമാണ്, സ്വപ്നമാണ്. എന്നാല്‍ മാര്‍ക്കോ പോലെയുള്ള സൃഷ്ടികള്‍ കാരണം സെന്‍സര്‍ ബോര്‍ഡിന്റെ ‘ഇടപെടല്‍’ ഇപ്പോളുള്ളതിനേക്കാള്‍ കൂടും. സിനിമകളുടെ കഥാഗതിയില്‍ ഉണ്ടാവുന്ന സ്വാഭാവിക ക്രൈം സീനുകള്‍ പോലും നാളെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാവും.

കാലം കുറേ കഴിയുമ്പോള്‍ ഇപ്പൊ ഇത് പടച്ച് വിട്ടവര്‍ കുറ്റബോധവിവശരായി ഏതെങ്കിലും അഭിമുഖങ്ങളില്‍ വന്നിരുന്ന് ‘വേണ്ടിയിരുന്നില്ല’ എന്ന് പരവശപ്പെടുമായിരിക്കും. അപ്പോഴേക്കും നാട്ടിലെ സകല കൊള്ളരുതായ്മകളുടേയും കാരണം സിനിമയാണെന്ന അടിസ്ഥാനരഹിത വ്യാഖ്യാനത്തിന് ആര്‍ട്ടെന്ന ലേബലൊട്ടിച്ച ഈ വിഷസന്തതി ഊര്‍ജം നല്‍കി കഴിഞ്ഞിരിക്കും! ശരിയാണ്, പാശ്ചാത്യ സ്ലാഷര്‍/ബ്രൂട്ടാലിറ്റി പ്രമോട്ട് ചെയ്യപ്പെടുന്ന സിനിമകളും ഇന്ന് നമ്മുടെ കൈവള്ളയിലുണ്ട്. എന്ന് കരുതി അതിനെ പിന്തുടരുന്നതല്ല നമ്മുടെ കല. നാളെയൊരുത്തന്‍ പീഡോഫീലിയയെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സിനിമയെടുത്താല്‍ അതും കല എന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും പ്രദര്‍ശനാനുമതി കൊടുക്കാനും നമുക്കാവുമോ? പൊതു സമൂഹവും സിനിമാ ഫ്രട്ടേണിറ്റിയും ഒന്നടങ്കം ഈ വിഷ സര്‍പ്പത്തെ തള്ളിപ്പറയുകയാണ് വേണ്ടത്.

പിന്‍കുറിപ്പ്: സിനിമാക്കാരനായ ശേഷം ഇതാദ്യമായാണ് ‘സിനിമ’യെന്ന പേരിലിറങ്ങിയ ഒന്നിനെ കുറിച്ച് നെഗറ്റീവായെന്തെങ്കിലും ഞാന്‍ പറയുന്നത്. ‘ഈ പറയുന്നത് പോലുള്ള വയലന്‍സൊന്നും അതിലില്ലെ’ന്ന് സാക്ഷ്യപ്പെടുത്തി, രണ്ടാം പകുതി കാണാന്‍ എന്നെ പ്രേരിപ്പിച്ച സുഹൃത്തും ആദ്യപകുതി വരെ മാത്രമേ ഈ ‘ഐറ്റം’ കണ്ടിട്ടുള്ളൂ എന്ന് ഇന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്!

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക