5 മണിക്കൂര്‍ ആയിരുന്നു സിനിമ, നല്ല സീനുകളെല്ലാം ഒഴിവാക്കി.. ഗെയിം ചേഞ്ചറില്‍ ഞാന്‍ നിരാശനാണ്: ശങ്കര്‍

തെലുങ്ക് സിനിമയില്‍ ഈ വര്‍ഷത്തെ വലിയ ഡിസാസ്റ്റര്‍ ആയി മാറുകയാണ് ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’. രാം ചരണ്‍ നായകനായ പൊളിറ്റിക്കല്‍ ത്രില്ലറിന് ആദ്യ ദിനം മുതല്‍ തന്നെ മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്. താന്‍ ഗെയിം ചേഞ്ചറില്‍ നിരാശനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍ ഇപ്പോള്‍. സിനിമ ഇനിയും നന്നാക്കാമായിരുന്നു എന്നാണ് ശങ്കര്‍ പറയുന്നത്.

”എല്ലാ ഫിലിം മേക്കേഴ്സിനും അങ്ങനെയാണ്, പൂര്‍ണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്പുട്ടില്‍ ഞാന്‍ പൂര്‍ണ്ണമായി തൃപ്തനല്ല, കുറച്ചുകൂടി നന്നാക്കാമായിരുന്നു. സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈര്‍ഘ്യം 5 മണിക്കൂറില്‍ കൂടുതലുണ്ട്” എന്നാണ് ശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, ജനുവരി 10ന് ആണ് ഗെയിം ചേഞ്ചര്‍ റിലീസ് ചെയ്തത്. ചിത്രം തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിരുന്നു. 45 പേര്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

ബോളിവുഡ് താരം കിയാര അഡ്വാനിയാണ് ചിത്രത്തില്‍ നായികയായത്. അഞ്ജലി, ജയറാം, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ തുടങ്ങിയവരും ചിത്രത്തില്‍ എത്തിയിരുന്നു. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്റെ കഥ. വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി