ഇത് ലോകത്തോട് മുഴുവന്‍ സ്‌നേഹമുള്ള ഏതാനും മനുഷ്യരുടെ കഥ; 'മാര്‍ക്കോണി മത്തായി'യെ കുറിച്ച് സംവിധായകന്‍

സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ വിജയ് സേതുപതിയും ജയറാമും ഒരുമിക്കുന്ന “മാര്‍ക്കോണി മത്തായി” എന്ന ചിത്രം ജൂലൈ 12 ന് റിലീസിങ്ങിനായൊരുങ്ങുകയാണ്. മക്കള്‍ സെല്‍വന്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയിലൊരുങ്ങുന്ന സിനിമയിലെ ട്രെയിലറും പാട്ടുകളുമെല്ലാം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കോണി മത്തായി പറയുന്നത് ലോകത്തോട് മുഴുവന്‍ സ്‌നേഹമുള്ള ഏതാനും മനുഷ്യരുടെ കഥയാണെന്ന് സംവിധായകന്‍ സനില്‍ കളത്തില്‍ പറയുന്നു.

ഇത് എല്ലാവരുടേയും കഥയാണ്. നമ്മളുടെയൊക്കെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുള്ളയൊരാള്‍. അല്ലെങ്കില്‍ നമ്മുടെ ഉള്ളില്‍ തന്നെയുള്ളൊരാള്‍. അതാണ് മത്തായി. മറ്റുള്ളവരുടെ ജീവിതത്തില്‍ ചെറിയ പൂക്കള്‍ വിരിയിച്ച് കടന്നുപോകുന്നൊരാള്‍. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എല്ലാര്‍ക്കും സന്തോഷവും നന്മയുമൊക്കെ കൊടുത്ത് കടന്നുപോകുന്ന ഒരു മനുഷ്യന്‍. അയാള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അയാള്‍ക്കൊപ്പം ലോകം മുഴുവനും ഉണ്ടാകും. ലോകത്തോട് മുഴുവന്‍ സ്‌നേഹമുള്ള ഏതാനും മനുഷ്യരുടെ കഥയാണിത്. നമ്മള്‍ പലപ്പോഴും അറിയാതെ പോകുന്ന കാണാതെ പോകുന്ന അല്ലെങ്കില്‍ മനപ്പൂര്‍വ്വം പരിഗണിക്കാതെ പോകുന്ന ചിലരുടെ കഥയാണ്. ഒരു സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിലേക്ക് വന്നുപെടുന്ന കാര്യങ്ങളുടെ സിനിമാറ്റിക് അവതരണം അതാണ് മാര്‍ക്കോണി മത്തായി. സമയം മലയാളവുമായുള്ള അഭിമുഖത്തില്‍ സനില്‍ കളത്തില്‍ പറഞ്ഞു.

റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. ആത്മീയയാണ് ചിത്രത്തിലെ നായിക.

സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Latest Stories

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ

'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

'എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്'; വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

ആ ഒരു ഓൾറൗണ്ടർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമായിരുന്നു; തുറന്നടിച്ച് മുൻ ന്യുസിലാൻഡ് ഇതിഹാസം

'എനിക്കെതിരെ ​ഗൂഢാലോചന, എല്ലാത്തിനും പിന്നിൽ...'; മത്സരവുമായി മുന്നോട്ടുപോകുമെന്ന് സജി നന്ത്യാട്ട്