ചിത്രത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു: 'ഉടല്‍' സംവിധായകന്‍

ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ത്രില്ലര്‍ ചിത്രം ഉടലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രതീഷ് രഘുനാഥന്‍. ഇരുപത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ഉടലെന്നും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന മൂന്നുപേര്‍ക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെന്നും രതീഷ് പറഞ്ഞു.

‘ആരെയും അസിസ്റ്റ് ചെയ്യാതെ ആദ്യ സിനിമ ചെയ്യാനെത്തിയ ആളാണ് ഞാന്‍. ഒരു ഷോട്ട് ഫിലിം പോലും മുമ്പ് ചെയ്തിട്ടില്ല. സ്വാഭാവികമായും പരിചയമില്ലായ്മയുടെ ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. പക്ഷേ, പ്രധാനകഥാപാത്രങ്ങളായെത്തിയ മൂന്നുപേരും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തതുകൊണ്ടാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാനായത്.’

‘ഉടല്‍ കണ്ടാല്‍ അത് 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണെന്ന് പറയില്ല. പല ദിവസവും ഷൂട്ട് അവസാനിക്കുമ്പോള്‍ താരങ്ങളോട് നന്ദി പറയാതിരിക്കാനാവാത്ത അവസ്ഥയായിരുന്നു. ചിത്രത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. പ്രത്യേകിച്ച് ദുര്‍ഗയ്ക്കും ഇന്ദ്രന്‍സേട്ടനും.’

‘തലയ്ക്കടിയേറ്റ് ദുര്‍ഗ വീണതിനെ തുടര്‍ന്ന് അര ദിവസം ഷൂട്ട് നിര്‍ത്തിവെക്കേണ്ടിവരെ വന്നു. ഇവര്‍ക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇത്രയ്ക്കും എഫേര്‍ട്ട് എടുക്കുമോ എന്നറിയില്ല’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ രതീഷ് രഘുനാഥന്‍ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ