ഒരു കൂട്ടം ആളുകളെ കണ്ടാല്‍ മോഹന്‍ലാലിന് നാണമാകും.. മമ്മൂട്ടിക്ക് ജനക്കൂട്ടത്തെ കണ്ടില്ലെങ്കിലാണ് പ്രശ്‌നം: രഞ്ജിത്ത്

മോഹന്‍ലാലും മമ്മൂട്ടിയും സിനിമയെ സമീപിക്കുന്നത് രണ്ട് രീതിയില്‍ ആണെന്ന് സംവിധായകന്‍ രഞ്ജിത്ത്. മോഹന്‍ലാലിന്റെയും തന്റെയും മീറ്റര്‍ ഒരു പോലെ ആയതിനാലാണ് തന്റെ എഴുത്തുകള്‍ കൂടുതല്‍ അദ്ദേഹത്തിന് ചേര്‍ന്നു വരിക. എന്നാല്‍ മമ്മൂക്ക നമ്മള്‍ക്ക് സര്‍പ്രൈസുകള്‍ തരുന്ന ഒരു നടനാണ് എന്നാണ് രഞ്ജിത്ത് പറയുന്നത്.

”മോഹന്‍ലാല്‍ സ്‌ക്രീനില്‍ നൂറു പേരെ ഒരുമിച്ച് അടിച്ചിടുന്ന നായകനാണ്, എന്നാല്‍ ജീവിതത്തില്‍ അറിയാത്ത ഒരു കൂട്ടം ആളുകള്‍ വന്നാല്‍ അദ്ദേഹത്തിന് നാണമാകും. അതുകൊണ്ട് തന്നെ അദ്ദേഹം പുതിയ ആളുകളുമായി സിനിമകള്‍ ചെയ്യുന്നതും കുറവാണ്.”

”ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പോലും സിനിമ ചെയ്യുമ്പോള്‍ നിര്‍മ്മാതാക്കളെ അദ്ദേഹത്തിന് പരിചയമുണ്ട്. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല, അദ്ദേഹത്തിന് വരുന്നയാള്‍ക്ക് പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് തോന്നിയാല്‍ പിന്നെ അതുമതി. അദ്ദേഹത്തിന് ജനക്കൂട്ടത്തെ കണ്ടില്ലെങ്കിലാണ് പ്രശ്നം.”

”മമ്മൂക്ക നമ്മള്‍ക്ക് സര്‍പ്രൈസുകള്‍ തരുന്ന ഒരു നടനാണ്. അദ്ദേഹം കൃത്യമായി ഗൃഹപാഠം. ഡയലോഗുകളിലെ സ്ലാങ്ങുകള്‍ നന്നായി മനസിലാക്കും. പ്രാഞ്ചിയേട്ടന്‍ ചെയ്യുമ്പോള്‍ എന്റെ മനസില്‍ മമ്മൂക്ക മാത്രമാണുണ്ടായിരുന്നത്. അതുപോലെ സ്പിരിറ്റ് എഴുതുമ്പോള്‍ അതില്‍ മോഹന്‍ലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു.”

”എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ (സംവിധായകന്‍ പത്മരാജന്‍) മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല.”

”എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണ്. ആളുകള്‍ പറയാറുണ്ട് എന്റെയും മോഹന്‍ലാലിന്റെ മീറ്റര്‍ ഒരു പോലെയാണെന്നാണ്. അതുകൊണ്ടാണ് എന്റെ എഴുത്തുകള്‍ കൂടുതലും ചേര്‍ന്നുവരിക മോഹന്‍ലാലിനായിരിക്കും” എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് രഞ്ജിത്ത് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം

'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%