അഹങ്കാരം തലയ്ക്ക് പിടിച്ച രഞ്ജിത്ത് ഒടുവിലിനെ അടിച്ചു, അദ്ദേഹം കറങ്ങി നിലത്തുവീണു, ഹൃദയം തകര്‍ന്നു പോയി..; വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

സംവിധായകന്‍ രഞ്ജിത്തിനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ‘ആറാം തമ്പുരാന്‍’ സിനിമയുടെ സെറ്റില്‍ വച്ച് രഞ്ജിത്ത് അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചുവെന്നാണ് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു അക്കാലങ്ങളില്‍ രഞ്ജിത്ത്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകര്‍ന്നുപോയെന്നും സംവിധായകന്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.

ആലപ്പി അഫ്‌റഫിന്റെ വാക്കുകള്‍:

രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. എല്ലാവരോടും എളിമയോടെ ചിരിച്ച് സംസാരിക്കുന്ന ഒരു കലാകാരന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം, എഴുത്തിലായാലും സംവിധാനത്തിലായാലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയതുമായിരുന്നു. മറ്റുള്ളവര്‍ക്ക് അസൂയ തോന്നും വിധം അദ്ദേഹം വിജയത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി.

വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് രഞ്ജിത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സ്വഭാവത്തിനും പരിണാമങ്ങള്‍ സംഭവിച്ചു. പഴയ പുഞ്ചിരിയൊക്കെ മാറി മുഖത്ത് ഗൗരവും ദേഷ്യവും നിറച്ചു. മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തേക്ക് കടക്കുകയും ചെയ്തു.

രഞ്ജിത്ത് പറയുന്ന പല കാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കാന്‍ കഴിയില്ലെന്നാണ് അഷ്‌റഫ് പറയുന്നത്. തനിക്ക് പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. ആകെ ചെയ്യുന്ന ക്രൈം സിനിമ ചെയ്യുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായത്തോട് പല വിയോജിപ്പുകളും ഉയര്‍ന്നു.

അങ്ങനെ അഹങ്കാരം തലയ്ക്ക് പിടിച്ച് നില്‍ക്കുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഇതോടെ, അദ്ദേഹം വരിക്കാശ്ശേരി മനയിലെ തമ്പുരാനായി മാറി. ഏത് വേദിയിലേക്കും കരഘോഷങ്ങളോട് സ്വീകരിച്ചിരുന്ന ജനങ്ങള്‍ അദ്ദേഹത്തെ കൂക്കിവിളികളോടെ സ്വീകരിക്കാന്‍ തുടങ്ങി.

ആരാധകര്‍ കൈവിട്ടു. ഏകാധിപത്യ പ്രവണതയുടെ പേരില്‍ ചലച്ചിത്ര അക്കാദമിയും കൈവിട്ടു. പീഡനക്കേസ് വന്നതോടെ സര്‍ക്കാരും രഞ്ജിത്തിനെ കൈവിട്ടു. അദ്ദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്ന് എനിക്ക് തോന്നാനുള്ള അനുഭവം പറയാം. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു.

ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവില്‍ കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവര്‍ പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവില്‍ നിന്നു. ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ