'മകളെയല്ല അമ്മയെയാണ് ഇഷ്ടം, ഞാൻ ഒരു സിനിമാക്കാരനാണ് എന്ന കാര്യം മറന്നു'; ചര്‍ച്ചയായി സംവിധായകന്‍ രാം ഗോപാൽ വർമ്മയുടെ പരാമര്‍ശം

സിനിമ മേഖലയിൽ എന്നും തന്റെ പരാമര്‍ശങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്ന വ്യക്തിയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. ഇപ്പോഴിതാ പുതിയൊരു പരാമർശം കൂടി നടത്തിയിരിക്കുകയാണ് രാം ഗോപാൽ വർമ്മ. അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ചും, ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറും തമ്മിലുള്ള താരതമ്യം നടത്തുകയാണ് രാം ഗോപാൽ വർമ്മ.

നേരത്തെ ജാന്‍വി കപൂര്‍ നായികയായി എത്തിയ ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയിലെ ചില ഗാന രംഗങഅങളില്‍ നടി ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു എന്ന തരത്തില്‍ ചര്‍ച്ച ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മയുടെ പ്രസ്താവന. ജാൻവിയിൽ ശ്രീദേവിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് സംവിധായകന്‍ രാം ഗോപാൽ വർമ്മ പറയുന്നത്. അന്തരിച്ച നടി ശ്രീദേവിയെപ്പോലെ ജാൻവി ചിലപ്പോൾ തോന്നിപ്പിക്കുന്നുവെന്ന് ആരാധകരും ചില സെലിബ്രിറ്റികളോ പറയുന്നു എന്നാല്‍ തനിക്ക് അത് തോന്നുന്നില്ല. തന്‍റെ യൂട്യൂബ് ചാനലിൽകൂടിയാണ് താരത്തിന്റെ പരാമർശം.

ശ്രീദേവിക്കൊപ്പം ഗോവിന്ദ ഗോവിന്ദ, ക്ഷണ ക്ഷണം എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച രാംഗോപാല്‍ വര്‍മ്മ ശ്രീദേവിയുടെ കഴിവ് കൊണ്ടാണ് ശ്രീദേവിയോടുള്ള ആരാധന വർഷങ്ങളായി വളർന്നതെന്ന് പറഞ്ഞു. അത് പദഹരല്ല വയസു ആകട്ടെ അല്ലെങ്കിൽ വസന്ത കോകില ആകട്ടെ, ശ്രീദേവി ഗംഭീര പ്രകടനങ്ങള്‍ നടത്തി. വാസ്തവത്തിൽ, ശ്രീദേവിയുടെ പ്രകടനം കണ്ടപ്പോൾ, ഞാൻ ഒരു സിനിമാക്കാരനാണ് എന്ന കാര്യം മറന്നു. അവരെ ഒരു പ്രേക്ഷകനായി ഞാന്‍ കാണാൻ തുടങ്ങി. അതാണ് റേഞ്ച് എന്നും രാം ഗോപാല്‍ വർമ്മ പറയുന്നു.

ശ്രീദേവിയുടെ മകള്‍ ജാൻവി കപൂറിനൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടോ എന്ന് രാം ഗോപാല്‍ വര്‍മ്മയോട് ചോദിച്ചപ്പോള്‍. തനിക്ക് മകളെയല്ല അമ്മയെയാണ് ഇഷ്ടമെന്ന് രാം ഗോപാൽ വർമ്മ നേരിട്ട് പറഞ്ഞു. തന്‍റെ കരിയറിൽ നിരവധി അഭിനേതാക്കളുമായി തനിക്ക് ബന്ധം സ്ഥാപിച്ചിട്ടില്ലെന്നും അതിനാൽ ജാൻവി കപൂറിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും വർമ്മ പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ