അഞ്ചാറ് വര്‍ഷമായി ജയറാം എന്നോട് സംസാരിക്കാറില്ല, അന്ന് എന്നോട് കാണിച്ച നടന്റെ നന്ദിയാണ് എന്റെ സിനിമകള്‍: രാജസേനന്‍

വര്‍ഷങ്ങളായി ജയറാം തന്നോട് സംസാരിക്കാറില്ലെന്ന് സംവിധായകന്‍ രാജസേനന്‍. 1991ല്‍ പുറത്തിറങ്ങിയ ‘കടിഞ്ഞൂല്‍ കല്യാണം’ എന്ന സിനിമ മുതല്‍ 2006ല്‍ പുറത്തിറങ്ങിയ ‘മധു ചന്ദ്രലേഖ’ വരെ 16 ഓളം സിനിമകള്‍ ജാസേനന്‍-ജയറാം കോംമ്പോയില്‍ എത്തിയിട്ടുണ്ട്.

ഇപ്പോള്‍ സംസാരിക്കാറില്ലെങ്കിലും അന്നത്തെ നല്ല ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട് എന്നാണ് സംവിധായകന്‍ പറയുന്നത്. ജയറാമിനൊപ്പം 16 സിനിമകള്‍ ചെയ്തിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്ന സമയത്ത് ജയറാമിനെ വച്ചൊരു സിനിമ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ പലരും പിന്മാറുന്ന ഒരു കാലഘട്ടമാണ്.

ആ കാലഘട്ടത്തില്‍ താനും ഒന്നുമല്ലാതെ ഇരിക്കുന്നു. ജയറാമും ഒന്നുമല്ലാതെ ഇരിക്കുകയാണ്. തങ്ങള്‍ കഷ്ടപ്പെട്ട് തന്നെ ഒരുമിച്ചുണ്ടാക്കിയ സിനിമയാണ്. അന്ന് ജയറാമും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു നിര്‍മ്മാതാവിനെ കണ്ടെത്താനൊക്കെ പുള്ളിയും ശ്രമിച്ചിട്ടുണ്ട്. കുറച്ച് പൈസയൊക്കെ പുള്ളി തന്നിട്ടുണ്ട്.

കടിഞ്ഞൂല്‍ കല്യാണത്തിന്റെ സമയത്ത് ജയറാം തന്നോട് കാണിച്ച സ്‌നേഹത്തിന്റെ നന്ദിയാണ് പിന്നീട് താന്‍ ചെയ്ത പതിനഞ്ച് സിനിമകളിലൂടെ അദ്ദേഹത്തിന് കൊടുത്തത്. അത്രയും വലിയ സമ്മാനം തനിക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റി എന്നുള്ളതാണ്.

കടിഞ്ഞൂല്‍ കല്യാണം കഴിഞ്ഞ് ‘അയലത്തെ അദ്ദേഹം’ മുതല്‍ ‘കനക സിംഹാസനം’ വരെയുള്ള സിനിമകളില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ആവറേജ് ആയി പോയത്. ബാക്കിയെല്ലാം നൂറും നൂറ്റി ഇരുപതും നൂറ്റമ്പതും ദിവസം ഓടിയ സിനിമകളാണ്.

ഇപ്പോള്‍ വാസ്തവത്തില്‍ തങ്ങള്‍ നല്ല സൗഹൃദത്തില്‍ അല്ല. അഞ്ചാറ് വര്‍ഷമായിട്ട് തമ്മില്‍ സംസാരിക്കാറ് പോലുമില്ല. എങ്കിലും ആ ദിവസങ്ങള്‍ ഇപ്പോഴും ഓര്‍ക്കാവുന്ന നല്ല ദിവസങ്ങളും മുഹൂര്‍ത്തങ്ങളും ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ രാജസേനന്‍ പറയുന്നത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി