മൈനസ് 12 ഡിഗ്രിയിലാണ് 'ലിയോ' പൂര്‍ത്തിയാക്കിയത്, വിജയ് സഹോദരന്‍ എന്നോട് കാണിച്ച സ്‌നേഹം കണ്ട് ഞെട്ടിപ്പോയി: മിഷ്‌കിന്‍

ലോകേഷ് കനകരാജ്-വിജയ് കോംമ്പോയില്‍ എത്താനൊരുങ്ങുന്ന ‘ലിയോ’ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. കശ്മീരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ മിഷ്‌കിന്‍ ഇപ്പോള്‍.

ലിയോയില്‍ ഒരു പ്രധാന കഥാപാത്രത്തെ മിഷ്‌കിന്‍ അവതരിപ്പിക്കുന്നുണ്ട്. കശ്മീരിലെ ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈയിലേക്ക് വരികയാണെന്ന് പറഞ്ഞു കൊണ്ടാണ് മിഷ്‌കിന്‍ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. 500 പേരടങ്ങുന്ന സംഘം മൈനസ് 12 ഡിഗ്രിയിലാണ് തന്റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

സംഘട്ടനസംവിധായകരായ അന്‍പറിവ് അത്യുജ്ജ്വലമായ ഒരു ആക്ഷന്‍ രംഗം ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ കഠിനാധ്വാനവും അവര്‍ എന്നോട് കാണിച്ച സ്‌നേഹവും കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കൊടുംതണുപ്പിനെ സാഹസികമായി നേരിട്ടു കൊണ്ടാണ് നിര്‍മ്മാതാവ് ലളിത് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

എന്റെ അവസാന ഷോട്ട് പൂര്‍ത്തിയായ ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ് എന്നെ ആലിംഗനം ചെയ്തു. ഞാന്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി. പ്രിയ സഹോദരന്‍ വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എന്നോട് പ്രകടിപ്പിച്ച വിനയവും സ്‌നേഹവും ഒരിക്കലും മറക്കില്ല.

ലിയോ വന്‍വിജയമാകും എന്നണ് മിഷ്‌കിന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഒരു ചിത്രമായിരിക്കും ലിയോ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Latest Stories

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല