ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

എൽസിയു പൂർണമാകണമെങ്കിൽ ദളപതി വിജയ്‍യുടെ സാന്നിദ്ധ്യം ഉണ്ടായേ തീരുവെന്ന് തുറന്നുപറഞ്ഞ് സംവിധായകൻ ലോകേഷ് കനകരാജ്. ഒരു സിനിമയുടെ പ്രമോഷൻ വേദിയിലാണ് ലോകേഷ് മനസുതുറന്നത്. വിജയ്-ലോകേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലിയോ തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. ലോകേഷിന്റെ മുൻചിത്രങ്ങളിലെ ചില കഥാപാത്രങ്ങൾ ലിയോയിലും എത്തിയിരുന്നു. സിനിമ ഇറങ്ങുന്നതിന് മുൻപ് ലിയോ എൽസിയുവിന്റെ ഭാ​ഗമാണെന്ന് ലോകേഷ് തുറന്നുപറയുകയും ചെയ്തിരുന്നു. ലിയോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സുചനകളും ലോകേഷ് നൽകിയിരുന്നു.

എന്നാൽ സിനിമകൾ കുറച്ച് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയത് അദ്ദേഹത്തെ വച്ച് സിനിമകൾ എടുക്കാൻ ആ​ഗ്രഹിച്ച ലോകേഷ് ഉൾപ്പെടെയുളള സംവിധായകർക്കെല്ലാം തിരിച്ചടിയായി. ഈ സമയത്താണ് വിജയ് സാറില്ലെങ്കിൽ എൽസിയു പൂർണമാകില്ലെന്ന് ലോകേഷ് പറഞ്ഞത്. വിജയ് സാറില്ലെങ്കിൽ എൽസിയു പൂർണമാകില്ല. അദ്ദേഹം ഇനി ചെയ്യുമോയെന്ന് അറിയില്ല. കാരണം ഇപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ലെങ്കിൽ എൽസിയു ഒരിക്കലും പൂർണമാകില്ല. ലിയോ 2 വിജയ് സാറിനെ വച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

അതേസമയം കൂലിയാണ് ലോകേഷ് കനകരാജിന്റെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ സിനിമ പ്രദർശനത്തിന് എത്തുക. കൂലിയുടെ ട്രെയിലർ ഓ​ഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങും. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ കൂലിയിൽ നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി