അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി, 'ബറോസ്' റിലീസ് തീയതി കേട്ടപ്പോള്‍ വിസ്മയിച്ചുപോയി, കാര്യമറിഞ്ഞപ്പോള്‍ ലാലും..: ഫാസില്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായി എത്താനിരിക്കുകയാണ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ റിലീസ് തീയതി പറഞ്ഞതോടെ താന്‍ വിസ്മയിച്ചു പോയി എന്നാണ് ഫാസില്‍ പറയുന്നത്. മോഹന്‍ലാല്‍ എന്ന 19കാരനെ താന്‍ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ റിലീസായത് ഒരു ഡിസംബര്‍ 25ന് ആണ്. ‘മണിചിത്രത്താഴ്’ റിലീസായതും ഒരു ഡിസംബര്‍ 25ന് ആണ്. ഇത് ദൈവനിശ്ചയമാണെന്ന് തോന്നി എന്നാണ് ഫാസില്‍ പറയുന്നത്.

ഫാസിലിന്റെ വാക്കുകള്‍:

മലയാളത്തിന്റെ പ്രിയങ്കരനായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയുടെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂര്‍ണമായിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരില്‍പോയി കണ്ട് അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്കുകൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത് തന്നെ. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും ആകെത്തുകയാണ് ‘ബറോസ്’ എന്ന ബ്രഹ്‌മാണ്ഡ ചിത്രം. ഇന്നലെ മോഹന്‍ലാല്‍ എന്നെ വിളിച്ച് സ്‌നേഹപൂര്‍വം ചോദിച്ചു, ‘ബറോസ്’ സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അനൗണ്‍സ് ചെയ്ത് തരുമോ എന്ന്. കൗതുകത്തോടെ ഞാന്‍ ചോദിച്ചു, എന്നാ റിലീസ്. മോഹന്‍ലാല്‍ റിലീസ് തീയതി പറഞ്ഞതോടു കൂടി, വല്ലാണ്ട് ഞാന്‍ വിസ്മയിച്ചുപോയി.

ഒരു മുന്‍ധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തീയതി തീരുമാനിച്ചതെങ്കില്‍ പോലും അതെന്തൊരു ഒത്തുചേരല്‍ ആണ്, നിമിത്താണ് പൊരുത്തമാണ്, ഗുരുകടാക്ഷമാണെന്ന്, ദൈവനിശ്ചയമാണെന്ന് തോന്നിപ്പോയി. എന്റെ തോന്നല്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എന്നേക്കാള്‍ പതിന്മടങ്ങ് വിസ്മയിച്ചു പോയി. കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല. അറിയാതെ ദൈവമേ എന്നു വിളിച്ചുപോയി. പിന്നെ സഹധര്‍മിണി സുചിയെ വിളിക്കുന്നു, ആന്റണിയെ വിളിക്കുന്നു, ആന്റണി എന്നെ വിളിക്കുന്നു. എല്ലാവര്‍ക്കും ഇതെങ്ങനെ ഒത്തുചേര്‍ന്നു വന്നു എന്നൊരദ്ഭുതമായിരുന്നു. സംഗതി ഇതാണ്, അതായത്, മോഹന്‍ലാല്‍ എന്ന 19 വയസ്സുകാരനെ ഇന്നറിയുന്ന മോഹന്‍ലാല്‍ ആക്കി മാറ്റിയത്, ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന’ സിനിമയാണ്. അക്കാലത്ത് പ്രേക്ഷകര്‍ റിപ്പീറ്റ് ചെയ്ത് കണ്ട സിനിമയായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമയാണെന്നു പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്‌കാരവും ലഭിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ചെയ്ത മറ്റൊരു സിനിമ. അത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളേക്കാളും ജനങ്ങള്‍ ആവര്‍ത്തിച്ചുകണ്ടു. അതൊരു മെഗാ ഹിറ്റായി. ആ സിനിമ കാലാതീതമാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും ലഭിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത് 1980 ഡിസംബര്‍ 25നാണ്. മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബര്‍ 25നാണ്. 1993 ഡിസംബര്‍ 25. മോഹന്‍ലാലിന്റെ ‘ബറോസും’ റിലീസ് ചെയ്യാന്‍ പോകുന്നത് ഒരു ഡിസംബര്‍ 25നാണ്. ഒന്നാലോചിച്ചു നോക്കൂ, നാലരപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയില്‍ മുത്തി മുത്തി പഠിച്ചെടുത്ത അനുഭവങ്ങള്‍ കൊണ്ട് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ, മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ആയ ദിവസവുമായി ആകസ്മികമായി ഒത്തുവരുന്നു.

‘മഞ്ഞില്‍ വിരിഞ്ഞ’ നടന്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ഔദ്യോഗികമായി പറയണമെന്നാവശ്യപ്പെട്ട് നീണ്ട നാല്‍പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ സംവിധായകനെ തന്നെ വിളിക്കുകയാണ്. ഇതൊക്കെ നിമിത്തം, പൊരുത്തം, ദൈവകൃപ എന്നല്ലാതെ വേറെന്താ പറയേണ്ടത്. എനിക്കു തോന്നുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളേക്കാള്‍, മണിച്ചിത്രത്താഴിനേക്കാള്‍ വളരെ വളരെ വളരെ ഉയരെ നില്‍ക്കുന്ന ഒരതുല്യ കലാസൃഷ്ടിയാകും ബറോസ് എന്നാണ്. ഏറ്റവും കുറഞ്ഞ പക്ഷം ‘ബറോസ്’ ഒരു ആഗോള ഇതിഹാസ സിനിമയായി മാറട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു, അതിനായി ഹൃദയത്തില്‍തൊട്ട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. മോഹന്‍ലാലിനും മോഹന്‍ലാലിന്റെ ടീമിനും എല്ലാ നന്മകളും നേരുന്നു. ബറോസ് 2024 ഡിസംബര്‍ 25ന് പ്രേക്ഷകരുടെ മുമ്പില്‍ എത്തുന്നു എന്ന സന്തോഷവാര്‍ത്ത പ്രേക്ഷകര്‍ക്കു മുന്നില്‍ ഔദ്യോഗികമായി അറിയിക്കുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ