ഇനി എത്ര ദിവസം ഇങ്ങനെ നിലനില്‍ക്കാന്‍ കഴിയും എന്ന് അറിയില്ല..? ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍

നവാഗത സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ തിയേറ്ററില്‍ എഴുപത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സംവിധായകന്‍ തന്നെയാണ് എഴുപത് ദിവസം പിന്നിട്ട സന്തോഷം അറിയിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

കൊവിഡിന്റെ സാഹചര്യത്തില്‍ ഇനി എത്ര ദിവസം തിയേറ്ററില്‍ സിനിമ ഓടാന്‍ കഴിയുമെന്ന് അറിയില്ലെന്നും ഇത് വരെ കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും സംവിധായകന്‍ കുറിച്ചു.

“ഇനി എത്ര ദിവസം ഈ ഒരു സാഹചര്യത്തില്‍ നിലനില്‍ക്കാന്‍ കഴിയും എന്ന് അറിയില്ല..? ഇത് വരെ കൈ പിടിച്ചു കൂടെ നിര്‍ത്തിയതിനും, കൈ അടിച്ചു ആവേശം തന്നതിനും പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി. കരുതലോടെ സിനിമയും” തരുണ്‍ മൂര്‍ത്തി പറഞ്ഞു.

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി.സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി