ഞാന്‍ പ്രഷര്‍ ചെയ്തിട്ട് മീനൂട്ടിക്ക് മിനി കൂപ്പര്‍ കിട്ടിയിട്ടുണ്ട്, ഡ്രൈവിംഗില്‍ നല്ല സ്പീഡാണ്: അനൂപ് പത്മനാഭന്‍

‘തട്ടാശ്ശേരികൂട്ടം’ സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍. ദിലീപ് ആണ് ചിത്രം നിര്‍മ്മിച്ചത്. തനിക്ക് ടെന്‍ഷന്‍ വരുമ്പോള്‍ ദിലീപിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ധൈര്യം തോന്നുമെന്ന് അനൂപ് പറഞ്ഞിരുന്നു.

മീനാക്ഷിയെയും മഹാലക്ഷമിയെയും കുറിച്ച് അനൂപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മീനൂട്ടി നമ്മളുടെ കൈകളില്‍ തന്നെ വളര്‍ന്നയാളാണ്. അത്രയും അടുത്ത ആളാണ്. നമ്മളിങ്ങനെ തലയണ ഒക്കെ എടുത്ത് പിടിച്ച് ഉറക്കിയിട്ടുള്ളതാണ്.

ഇപ്പോള്‍ എംബിബിഎസ് പഠിക്കുകയാണ്. ഇനി ഒരു വര്‍ഷം കൂടിയെ ഉള്ളൂവെന്ന് തോന്നുന്നു. അത്യാവശ്യം കാര്യങ്ങളൊക്കെ താന്‍ ബൂസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെയൊരു മിനി കൂപ്പര്‍ അവള്‍ക്ക് കിട്ടിയിട്ടുണ്ട്. അവള്‍ തന്നോട് അതിനെ കുറിച്ച് പറഞ്ഞത് താനും ചേട്ടനോടും പറയുകയായിരുന്നു.

അവള്‍ ഇല്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടു നടക്കുന്നത്. അവള്‍ എപ്പോ എയര്‍പോര്‍ട്ടില്‍ വന്നാലും അതുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം. പിന്നെ അവള്‍ കൊണ്ടു നടക്കും. ഡ്രൈവിംഗില്‍ നല്ല സ്പീഡാണ്. നന്നായി ഓടിക്കും. അതിന് താന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാര്യങ്ങളൊക്കെ തന്നോട് ഷെയര്‍ ചെയ്യാറുണ്ട്. തന്നോട് പറയാവുന്നതൊക്കെ പറയാറുണ്ട്. അവള്‍ക്ക് സിനിമയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്നറിയില്ല. ഇതുവരെ പറഞ്ഞിട്ടില്ല. ‘ഹീറോയിനെ അന്വേഷിച്ച് നടക്കുന്നു, ഞാന്‍ ഇവിടെയില്ലേ’ എന്ന് ഒരു തവണ ചോദിച്ചിട്ടുണ്ട്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്