ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ട്, ഫൈറ്റ് ചെയ്യുക എന്നതാണ് പ്രധാനം.. ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്: ദിലീപ്

ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്‍’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ലഭിച്ച സീക്വാരത്യയുടെ സന്തോഷത്തിലാണ് ദിലീപ് ഇപ്പോള്‍. ഇതിനിടെ തന്റെ പ്രിയപ്പെട്ട സിനിമകളെ കുറിച്ചും തന്റെ കുടുംബം സിനിമ കണ്ടതിനെ കുറിച്ചുമൊക്കെ ദിലീപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”സല്ലാപം എന്ന സിനിമ എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് ആയിരുന്നു. പലരുടെയും വിചാരം അതാണ് എന്റെ ആദ്യത്തെ പടമെന്നാണ്. കഥാവശേഷന്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്. ആ സിനിമ വല്ലാത്ത ഫീലാണ്. സിനിമയിലേത് പോലെ ആത്മഹത്യയല്ല ശരി. ഫൈറ്റ് ചെയ്യുക എന്നതാണ് പ്രധാനം.”

”പക്ഷെ ഈ പറയുന്ന എനിക്കും ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ട്. ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത്. എന്നിട്ട് ഞാന്‍ വിദേശത്തേക്ക് പോയി. പക്ഷെ ഇപ്പോള്‍ അതല്ല ശരി എന്ന് മനസ്സിലാക്കുന്നു. നമ്മളെ ആശ്രയിച്ച് നില്‍ക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്” എന്നാണ് ദിലീപ് പറയുന്നത്.

അതേസമയം, കാവ്യയും മക്കളും വോയിസ് ഓഫ് സത്യനാഥന്‍ കണ്ടതിനെ കുറിച്ചും ദിലീപ് പറയുന്നുണ്ട്. ”കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും വോയ്‌സ് ഓഫ് സത്യനാഥന്‍ കണ്ടു. ചെന്നൈയില്‍ വച്ചാണ് അവര്‍ കണ്ടത്. മൂന്ന് പേര്‍ക്കും ഇഷ്ടപ്പെട്ടു. മാമാട്ടി ഭയങ്കര ചിരി ആയിരുന്നു.”

”ഇവള്‍ ആവശ്യമില്ലാത്തിടത്തും ചിരിക്കുന്നു എന്ന് പറഞ്ഞ് കാവ്യ അവളെ കളിയാക്കി. മീനൂട്ടിയും എന്നെ വിളിച്ചു. നന്നായിട്ടുണ്ട്, എന്റെ സുഹൃത്തുക്കള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. മാമാട്ടി ഈ അടുത്ത കാലത്താണ് ഞങ്ങളുടെ സിനിമകള്‍ കാണാന്‍ തുടങ്ങിയത്.”

”മായാമോഹിനി കണ്ടപ്പോള്‍ ഈ അച്ഛന്‍ എന്തൊക്കെയാ കാണിക്കുന്നതെന്നൊക്കെ ചോദിച്ചു. ഈ ഒക്ടോബറില്‍ അവള്‍ക്ക് അഞ്ച് വയസാകും” എന്നാണ് ദിലീപ് പറയുന്നത്. മൈല്‍സ്റ്റോണ്‍ മൂവി മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് സംസാരിച്ചത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി