ഇരുപത്തിനാലാം വയസ്സിൽ അത്തരത്തിലൊരു സിനിമ ചെയ്ത് സ്റ്റേറ്റ് അവാർഡ് വാങ്ങുകയെന്നത് എളുപ്പമുള്ള കാര്യമല്ല; പൃഥ്വിരാജിനെ പ്രശംസിച്ച് ധ്യാൻ ശ്രീനിവാസൻ

പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു എം. പദ്മകുമാർ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന ചിത്രം. പൃഥ്വിരാജിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടികൊടുത്ത ചിത്രം കൂടിയാണ് വാസ്തവം.

കാവ്യ മാധവൻ, മുരളി, ജഗതി ശ്രീകുമാർ, സംവൃത സുനിൽ, സിന്ധു മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഇരുപത്തിനാലാം വയസിൽ അത്തരമൊരു സിനിമയിൽ അഭിനയിച്ച് സ്റ്റേറ്റ് അവാർഡ് വാങ്ങാൻ കഴിയുകയെന്നത് എളുപ്പമുള്ള കാര്യമല്ല എന്നാണ് ധ്യാൻ പറയുന്നത്. അവാർഡ് വാങ്ങിയതിന് ശേഷം പൃഥ്വിരാജ് നടത്തിയ സ്പീച്ച് കേട്ടാണ് താൻ അദ്ദേഹത്തിന്റെ ഫാൻ ആയതെന്നും ധ്യാൻ പറയുന്നു.

“ഇരുപത്തി നാലാം വയസിൽ വാസ്തവം പോലൊരു സിനിമ ചെയ്യാൻ പറ്റുന്നൊരു നടൻ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല, തീർച്ചയായും ലാൽ അങ്കിൾ ഉണ്ട്, അത് കഴിഞ്ഞാൽ 24 വയസുള്ള ഒരു പയ്യൻ വാസ്തവം ചെയ്യുക എന്ന് പറഞ്ഞാൽ അത് എളുപ്പമുള്ള കാര്യമല്ല.

അതിന് സ്റ്റേറ്റ് അവാർഡ് കിട്ടിയതാ. അന്ന് അച്ഛനും സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. അന്ന് ടാഗോർ തീയറ്ററിൽ നടന്ന ഫങ്ക്ഷനിൽ രാജുവേട്ടന്റെ ഒരു സ്പീച്ച് ഉണ്ട്. ആ സ്പീച്ച് കണ്ട് ഞാൻ ഫാൻ ആയിപ്പോയതാ.

ഞാൻ എന്റെ ഇരുപത്തി നാലാം വയസ്സിൽ ഒരു ധാരണയും ഇല്ലാതെ, ജീവിതം എന്തെന്ന് അറിയാത്ത ഒരാളായിരുന്നു. അങ്ങനെ ഇരുപത്തിനാലാം വയസ്സിൽ ഇത്രയും വിഷനും ചിന്തയും പെർസ്പെക്റ്റീവും ഉള്ള ഒരാള്, അല്ലെങ്കിൽ ഇത്രയും സംസാരിക്കാൻ കഴിയുന്ന ഒരാള്, അല്ലെങ്കിൽ ഇത്രയും വെഴ്സറ്റൈൽ ആയിട്ടൊരു സിനിമ ചെയ്ത് അതിന് സ്റ്റേറ്റ് അവാർഡ് വാങ്ങിച്ച ഒരാള് എന്ന് പറയുമ്പോൾ നമ്മൾ അയാളുടെ ഫാൻ ആയിപ്പോകും.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

അതേസമയം ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പ്രണവ് മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധ്യാനിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയായാണ് ചിത്രത്തെ പ്രേക്ഷകർ വിലയിരുത്തുന്നത്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം