പഴയ ട്രിപ്പിള്‍ ഫൈവ് ആണ് അച്ഛന്റെ ബ്രാന്റ്, മുതിര്‍ന്നപ്പോള്‍ ഞാന്‍ നല്ല പുകവലിക്കാരനായി.. ഉപദേശിച്ച് ചേട്ടന്‍ കരയും: ധ്യാന്‍ ശ്രീനിവാസന്‍

താന്‍ പുകവലിച്ചിരുന്ന കാലത്തെ കുറിച്ച് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസനും സുഹൃത്തുക്കളും വീട്ടില്‍ ഒത്തുകൂടുന്നതിനെ കുറിച്ച് പറഞ്ഞാണ് തന്റെ പുകവലി ശീലത്തെ കുറിച്ച് ധ്യാന്‍ സംസാരിച്ചത്. തനിക്ക് പണ്ടേ സിഗരറ്റിന്റെ മണം ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ മുതിര്‍ന്നപ്പോള്‍ പുകവലിക്കാരനായി എന്നാണ് ധ്യാന്‍ പറയുന്നത്.

എത്ര തിരക്കാണെങ്കിലും കൃത്യമായ ഇടവേളകളില്‍ അച്ഛന്‍ വീട്ടില്‍ വരുമായിരുന്നു. വന്നാല്‍ പിന്നെ ആഘോഷമാണ്. അച്ഛന്റെ സുഹൃത്തുക്കള്‍ വീട്ടില്‍ വരും. ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥയൊക്കെ അച്ഛന്‍ അവരോട് പറയും. ഒരു മറവത്തൂര്‍ കനവിന്റേയും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ താന്‍ കേട്ടിട്ടുണ്ട്.

അച്ഛനും കൂട്ടുകാരും കൂടി ഇരുന്നാല്‍ പിന്നെ ആരേയും കാണാന്‍ പറ്റില്ല. ചൂളയില്‍ നിന്നും പുക വരുന്നത് പോലെയാണ് പുകവലി. പഴയ ട്രിപ്പിള്‍ ഫൈവ് ആണ് അച്ഛന്റെ ബ്രാന്റ്. അച്ഛന്‍ ഇങ്ങനെ പുകവലിക്കുന്നതില്‍ ഏട്ടന് കലിപ്പാണ്. തനിക്ക് സിഗരറ്റിന്റെ മണം ഇഷ്ടമായിരുന്നു. മുതിര്‍ന്നപ്പോള്‍ താന്‍ നല്ല പുകവലിക്കാരനായി.

ചേട്ടന്‍ നേരെ തിരിച്ചും. ഏട്ടന്‍ ഇടയ്ക്കിടയ്ക്ക് തന്നെ ഉപദേശിക്കും. ‘അച്ഛനെ നോക്കൂ, അച്ഛന്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത്’ എന്നൊക്കെ പറയും. പറയുമ്പോള്‍ ഏട്ടന്റെ കണ്ണ് നിറയും. ആറേഴ് വര്‍ഷമായി താനതൊക്കെ നിര്‍ത്തിയിട്ട്.

ഏട്ടന്‍ ഈയ്യടുത്ത് തന്നെ കണ്ടപ്പോള്‍ പറഞ്ഞു താനിത്തിരി വൈന്‍ കുടിച്ചെന്നും നല്ല ടേസ്റ്റായിരുന്നു എന്നൊക്കെ മൂപ്പര് തുടങ്ങിയോ എന്നൊരു സംശയമുണ്ടെന്നും ധ്യാന്‍ പറയുന്നുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ സംസാരിച്ചത്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ