ശരിക്കും ഇടി കൊണ്ടു, ഇത് സിനിമയാണ് ശരിക്കുമുള്ള പോരാട്ടമല്ല എന്ന് അവരോട് അപേക്ഷിക്കേണ്ടി വന്നു: ധ്രുവ സര്‍ജ

കന്നഡ സൂപ്പര്‍താരം ധ്രുവ സര്‍ജ നായകനാകുന്ന ‘മാര്‍ട്ടിന്‍’ ചിത്രത്തിന്റെ ടീസര്‍ ഈയടുത്ത ദിവസമാണ് റിലീസായത്. ടീസറിലെ സംഘട്ടന രംഗങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ടീസര്‍ ലോഞ്ചിനിടെ രണ്ട് വിദേശ താരങ്ങള്‍ക്കൊപ്പമുള്ള അനുഭവവും ധ്രുവ സര്‍ജ പങ്കുവച്ചിരുന്നു.

ഇങ്ങനെ രണ്ടു പേരെയാണ് എതിര്‍ക്കേണ്ടതെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ധ്രുവ പറയുന്നത്. മുന്‍ യു.എഫ്.സി ചാമ്പ്യന്‍ നഥാന്‍ ജോണ്‍സ്, നെക്‌സില എന്നിവര്‍ക്കൊപ്പമായിരുന്നു ധ്രുവയുടെ ഒരു സംഘട്ടനരംഗം. ഇതിന്റെ ഏതാനും ഭാഗങ്ങളും ടീസറിലുണ്ടായിരുന്നു.

ഏറ്റവും നീണ്ട കഴുത്തുള്ള നെക്‌സില എന്ന ബോഡി ബില്‍ഡര്‍, തന്റെ പ്രിയപ്പെട്ട നഥാന്‍ ജോണ്‍സ് എന്നിവര്‍ക്കൊപ്പമാണ് ഒരു സംഘട്ടനരംഗം അഭിനയിക്കേണ്ടത് എന്ന് തനിക്കറിയില്ലായിരുന്നു. ഇവരുമായി പോരാടുന്നതിന് ശരീരഭാരം കൂട്ടണമായിരുന്നു. വളരെ ബുദ്ധിമുട്ടി.

അവരില്‍ നിന്ന് ഒന്ന് രണ്ട് അടികള്‍ ശരിക്ക് കൊണ്ടു. ഇത് സിനിമയാണ്, ശരിക്കുമുള്ള പോരാട്ടമല്ലെന്ന് അവരോട് അപേക്ഷിക്കേണ്ടി വന്നിരുന്നു എന്നാണ് ധ്രുവ സര്‍ജ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് മാര്‍ട്ടിന്‍ റിലീസ് ആകുന്നത്.

അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മ്മിക്കുന്നത്. വൈഭവി ശാണ്ഡില്യ, അന്വേഷി ജെയ്ന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിതിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Latest Stories

ഹാര്‍ദ്ദിക് ഫേക് കളിക്കാരന്‍, ഇതുപോലെ ഒരു നായകനെ ആരും വിലകല്‍പ്പിക്കില്ല; തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

വിഷ്ണുപ്രിയ വധക്കേസ്, ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

കോമാളിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അത് അംഗീകരിക്കും, പക്ഷെ ഇതില്‍ എന്റെ ഭാര്യയുടെ ഫോട്ടോയുമുണ്ട്.. നിയമനടപടി സ്വീകരിക്കും: സന്നിദാനന്ദന്‍

അവസാന മത്സരത്തിന് കൈയടികൾ നൽകുമെന്ന് കരുതിയോ, ഇത് ടീം വേറെയാ; എംബാപ്പയെ കൂവി പൊളിച്ച് പിഎസ്ജി ആരാധകർ

നാലാം ഘട്ടത്തിൽ പോളിങ്ങിൽ വൻ ഇടിവ്, ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല; പശ്ചിമ ബംഗാളില്‍ പരാതി പ്രവാഹം

മോദിയുടെ വിദ്വേഷ പ്രസംഗം; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ഏറ്റുതഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം, മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും; പിന്തുണയുമായി ഹരിനാരായണന്‍

മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറായാണ് അദ്ദേഹത്തെ നമ്മൾ കാണുന്നത്; പൃഥ്വിയെ പ്രശംസിച്ച് ബേസിൽ ജോസഫ്

ടി20 ലോകകപ്പ് 2024: ഫൈനലിസ്റ്റികളെ പ്രവചിച്ച് ബ്രയാന്‍ ലാറ, ഞെട്ടി ക്രിക്കറ്റ് ലോകം

ഇനി ജോസച്ചായന്റെ കളികൾ; മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാം ചിത്രം 'ടർബോ' ട്രെയ്‌ലർ പുറത്ത്