എന്താ ധര്‍മ്മജാ സംഭവിച്ചത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ല: ധര്‍മജന്‍ ബോള്‍ഗാട്ടി

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. തോൽവിക്ക്  പിന്നാലെ കോൺഗ്രസുകാർ  തന്നെ നടനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഫണ്ട് വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പറയുകയാണ് ധര്‍മജന്‍.

‘കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് മുല്ലപ്പള്ളിക്ക് ഞാന്‍ പരാതി അയച്ചിരുന്നു. അദ്ദേഹം ഒരു മറുപടി പോലും തന്നില്ല. എന്താ ധര്‍മ്മജാ സംഭവിച്ചത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ല.

ഇനി പുതിയ കെപിസിസി പ്രസിഡന്റ് വിഷയം എന്നോട് ചോദിക്കുമോയെന്ന് പോലും എനിക്ക് അറിയില്ല. അത് കോണ്‍ഗ്രസിന്റെ പ്രശ്നമാണ്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണെങ്കില്‍, അപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമായിരുന്നു. നമ്മുടെ പാര്‍ട്ടിയില്‍ അതില്ല. അദ്ദേഹം വ്യക്തമാക്കി.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍