എന്റെ ഇന്ത്യൻ പൈതൃകത്തെക്കുറിച്ചോർത്ത് ഒരുകാലത്ത് ലജ്ജിച്ചിരുന്നു: ദേവ് പട്ടേൽ

ഡാനി ബോയൽ സംവിധാനം ചെയ്ത അക്കാദമി അവാർഡ് വിന്നിങ് മൂവി ‘സ്ലം ഡോ​ഗ് മില്ല്യണയർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ് പട്ടേൽ. പിന്നീട് ലയൺ, ദി ഗ്രീൻ നൈറ്റ് തുടങ്ങീ നിരവധി സിനിമകളിലൂടെ ദേവ് പട്ടേൽ തന്റെ സാന്നിധ്യമറിയിച്ചു.

‘മങ്കി മാൻ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് ഇപ്പോൾ ദേവ് പട്ടേൽ. ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടികൊണ്ട് പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ മങ്കി മാന്റെ പശ്ചാത്തലത്തിൽ ദേവ് പട്ടേലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇന്ത്യൻ ഇന്ത്യൻ പൈതൃകത്തെക്കുറിച്ചോർത്ത് ഒരുകാലത്ത് ലജ്ജിച്ചിരുന്നുവെന്നാണ് ദേവ് പട്ടേൽ പറയുന്നത്.

എന്നാൽ ആ തെറ്റ് തിരുത്താൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവ് പട്ടേൽ വ്യക്തമാക്കി.അതുകൊണ്ട് തന്നെ സ്ലംഡോഗ് മില്യണയർ പോലെയുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്നുവെന്നും, സംവിധാനം ചെയ്യാൻപോകുന്ന ആദ്യ സിനിമയിലൂടെ ഇന്ത്യൻ സംസ്കാരത്തെ താൻ മൂന്നിരട്ടിയാക്കാൻപോവുകയാണെന്നും ദേവ് പട്ടേൽ പറഞ്ഞു.

അമ്മയുടെ മരണത്തിന് കാരണക്കാരായ വ്യക്തികളെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്നതാണ് ആക്ഷൻ- ത്രില്ലർ ചിത്രമായ മങ്കി മാന്റെ പ്രമേയം. ശോഭിത ധുലിപാല, മകരന്ദ് ദേശ്പാണ്ഡേ, സികന്ദർ ഖേർ, ഷാൾട്ടോ കോപ്ലേ, പിറ്റോബാഷ്, അദിതി കുൽക്കാണ്ടേ, അശ്വിനി ഖലേസ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Latest Stories

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ