മകളുടെ വിവാഹം ഈ വർഷം ഉണ്ടാകും; തുറന്നു പറഞ്ഞ് സിന്ധു കൃഷ്ണ

മകളുടെ വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി നടൻ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. അമ്മയും മക്കളും മാത്രമടങ്ങുന്ന മലേഷ്യൻ യാത്രയിലെ വിശേഷങ്ങൾ പങ്കുവെച്ച വീഡിയോയിലാണ് സിന്ധു കൃഷ്ണ ഇക്കാര്യം പറയുന്നത്. മകൾ ദിയയുടെ വിവാഹത്തെ കുറിച്ച് ഉയർന്ന് വന്ന ചോദ്യങ്ങൾക്കാണ് മറുപടി പറയുന്നത്.

ഒരുപാട് പേർ ക്യൂ ആൻഡ് എ സെഗ്മെന്റിൽ ചോദിച്ച ചോദ്യങ്ങൾ താൻ സ്ക്രീൻഷോട്ട് എടുത്തു വച്ചിട്ടുണ്ട് എന്നും അതിൽ ഏറ്റവും കൂടുതൽ വന്ന ചോദ്യം ഓസിയുടെ കല്യാണം എന്നാണ് എന്നതാണ്. സെപ്റ്റംബറിൽ ഓസിയുടെ കല്യാണം ഉണ്ടാകും എന്നാണ് സിന്ധു കൃഷ്ണ മറുപടി നൽകുന്നത്.

കല്യാണത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇനിയുള്ള വ്ലോഗുകളിലോ അല്ലെങ്കിൽ ഓസി തന്നെ വിഡിയോയിൽ ഉൾപ്പെടുത്തും എന്നും സിന്ധു പറഞ്ഞു. കുറച്ചു കൂടി വ്യക്തത വരുത്തിയതിനു ശേഷം അക്കാര്യങ്ങൾ പങ്കുവയ്ക്കും എന്നും സിന്ധു പറഞ്ഞു.

കുറച്ചു മാസങ്ങളായി ദിയ കൃഷ്ണ സുഹൃത്തായ അശ്വിൻ ഗണേഷുമായി പ്രണയത്തിലാണ്. വീണ്ടും താൻ പ്രണയത്തിലായി എന്ന് അറിയിച്ചുകൊണ്ട് ദിയ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ദിയയുടെ ഉറ്റ സുഹൃത്തും ട്രാവൽ പാട്‌നറുമെല്ലാമാണ് അശ്വിൻ. കഴിഞ്ഞ വർഷം തന്റെ പ്രണയബന്ധം തകർന്ന വിവരം ദിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി