മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനത്തിന് പോയി, തിരിച്ചു വരുമോ എന്നറിയാത്ത യാത്രയായിരുന്നു, എന്നാല്‍..: ലെന

സിനിമയില്‍ തുടരുമ്പോഴും പല തവണ സിനിമ ഉപേക്ഷിച്ചു പോയ ഒരാളാണ് താനെന്ന് നടി ലെന. വിവിധ സമയങ്ങളിലായി അഭിനയരംഗത്തു നിന്നും മാറി നിന്നതിനെ കുറിച്ചും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നു എന്നും താരം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പല തവണ സിനിമയില്‍ നിന്ന് വിട്ടു പോയിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പം രണ്ടാം ഭാവം സിനിമ ചെയ്ത കഴിഞ്ഞ ശേഷം ഇനി സീരിയസായ ജോലി നോക്കണമെന്ന് ആലോചിച്ചു. അഭിനയം ഒന്നും ഒരു ജോലിയായിട്ട് പറയാന്‍ പറ്റില്ലെന്നായിരുന്നു ആലോചിച്ചത്. ഡിഗ്രിക്ക് സൈക്കോളജി ആയിരുന്നു ചെയ്തത്.

അതിന് ശേഷം ബോംബെയില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി എടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു. കൂട്ട് എന്ന സിനിമയിലൂടെ 2004ല്‍ ആണ് ലെന വീണ്ടും അഭിനയത്തിലേക്ക് എത്തിയത്.

2004-ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. പിന്നെ പറ്റുന്നില്ല, തിരിച്ചെത്തി. 2007-ല്‍ പുറത്തിറങ്ങിയ ബിഗ് ബിയിലാണ് ലെന പിന്നീട് വേഷമിട്ടത്. ഇതോടെ സിനിമയില്‍ സജീവമായി. 2018-ല്‍ തീര്‍ത്ഥാടനത്തിന് പോയതിനെ കുറിച്ചും താരം പറയുന്നു.

മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനം പോയി. അത് തീര്‍ത്ഥാടനമായിരുന്നില്ല, ഒരു യാത്ര, തിരിച്ചുവരുമോ എന്നറിയാത്ത ഒരു യാത്ര. അങ്ങനെ പോയി തിരിച്ച് ഇവിടെ തന്നെയെത്തി എന്ന് ലെന വ്യക്തമാക്കി.

Latest Stories

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്