സിനിമാമേഖലയിലെ ഒറ്റ സ്ത്രീയെ വിശ്വസിക്കാന്‍ പറ്റില്ല, പണി എനിക്കും കിട്ടി, നീറിയ നീറ്റല്‍ ചെറുതല്ല; വിവാദ പ്രസ്താവനയുമായി നിര്‍മ്മാതാവ്

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ചന്ദ്രകുമാര്‍. തട്ടിപ്പ് കേസാണ് ഇതെന്ന് അദ്ദേഹം പറയുന്നു. സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ലെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

എന്നെ കുറിച്ച് കുറ്റങ്ങള്‍ പറയുന്നവര്‍ ധാരാളമില്ലേ. അവര്‍ പുറത്ത് എന്തൊക്കെ പറയുന്നുണ്ടാവും. അവര്‍ക്ക് മനസ്സിന് സന്തോഷം കിട്ടുന്നത് കൊണ്ടായിരിക്കും. പക്ഷേ ഈ പറയുന്നവര്‍ക്ക് സ്വന്തം കുടുംബത്തില്‍ തന്നെ പണി കിട്ടുമ്പോള്‍ ആ സന്തോഷമൊക്കെ പോവും. വണ്ടിയോടിക്കുമ്പോള്‍ ഒന്ന് കണ്ണടച്ചാല്‍ മതി ആ സന്തോഷമൊക്കെ നഷ്ടമാവാന്‍. ഒരാള്‍ക്കിട്ട് പാരവെച്ച് അങ്ങനെ നോക്കുമ്പോള്‍, ഇയാള്‍ക്ക് തിരിച്ചും എന്നെങ്കിലുമൊരു പണി കിട്ടുമെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ കുറിച്ച് ഞാന്‍ ഈ ഘട്ടത്തില്‍ പറയുന്നില്ല. അത് ശരിയല്ല. കാരണം പുള്ളി ആകെ തകര്‍ന്ന് നില്‍ക്കുകയാണ്. വിജയ് ബാബുവിന്റെ കാര്യത്തില്‍ പരാതിക്കാരിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ആദ്യത്തെ ദിവസം തന്നെ അതിജീവിത പരാതി കൊടുക്കണമായിരുന്നു.

ഈ നടിയും സംഭവത്തില്‍ കുറ്റക്കാരിയാണ്. അവരെന്തിനാണ് വിജയ് ബാബുവിനെ വിളിക്കുന്നതും മെസേജ് അയക്കുന്നതും. എല്ലാം പൈസയ്ക്ക് വേണ്ടിയാണ്. തട്ടിപ്പ് പരിപാടിയാണ്. നമ്മളെ സിനിമയില്‍ നമുക്ക് ഇഷ്ടമുള്ളവരെയല്ലേ നായികയാക്കുക.

അതില്‍ വേറെ ആള്‍ക്കാര്‍ക്ക് എന്ത് പറയാനാണ്. സംവിധായകനാണ് എല്ലാം തീരുമാനിക്കുക. നിര്‍മാതാവാണെങ്കില്‍ ഷൂട്ടിംഗിന് വേണ്ട കാര്യങ്ങള്‍ എത്തിച്ച് കൊടുക്കുക എന്നതാണ്. ഒരെണ്ണത്തിനെ സിനിമാ മേഖലയില്‍ വിശ്വസിക്കാനാവില്ല. എല്ലാം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന നടിമാരാണ്. എന്റെ കൂടെ നൂറ് കോടിയുള്ള ഒരു മുതലാളിയുണ്ടെങ്കില്‍, എന്റെ കുറ്റവും പറഞ്ഞ് അയാളുടെ അടുത്തേക്ക് ഇടിച്ച് കയറി, അയാളുടെ പൈസയും അടിച്ച് മാറ്റുന്ന ആളുകളാണ് ഇവര്‍.

പുരുഷന്മാര്‍ ശരിക്കുമൊന്ന് പേടിക്കണം. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കൊന്നും പോകരുത്. നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പലതും നമ്മളെ പറ്റി വരും. ്രൈകം മാസികയില്‍ എന്നെ പറ്റി മോശമായി ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു. എന്റെ സുഹൃത്തായ ഒരു പോലീസുകാരനെ വിളിച്ചാണ് ഈ ആര്‍ട്ടിക്കിള്‍ എഴുതാനായി കൂടെ നിന്നവന്‍ കാര്യം പറഞ്ഞത്. നിങ്ങളുടെ കൂട്ടുകാരന്റെ എല്ലാം വിവരങ്ങളും വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. അവര്‍ക്ക് അതൊരു മനസ്സുഖമായിരിക്കും. എന്നാല്‍ ഞാന്‍ നീറിയ നീറ്റല്‍ ചെറുതല്ല. സിംഹാസനം നിര്‍മിച്ചത് ആ ചിരിയും വെച്ചാണ്. ഇത്തരക്കാര്‍ക്കൊക്കെ ദൈവം തന്നെ ശിക്ഷ കൊടുത്തോളുമെന്നാണ് വിശ്വസിക്കുന്നതെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി