'ലേഡി മോഹന്‍ലാല്‍' വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യം, മോഹന്‍ലാലിനെ 'ആണ്‍ ഉര്‍വശി' എന്ന് വിളിക്കാറുണ്ടോ: സത്യന്‍ അന്തിക്കാട്

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഉര്‍വശി. പുത്തം പുതു കാലൈ, സുരറൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് ഉര്‍വശി. ലേഡി മോഹന്‍ലാല്‍ എന്നാണ് പലരും ഉര്‍വശിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വശിയെ അപമാനിക്കുന്നതിന് തുല്യമാണ്, അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വശി എന്ന് വിളിക്കാറില്ലല്ലോ എന്ന് സത്യന്‍ അന്തിക്കാട് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ഉര്‍വശിക്ക് അവരുടെതായ വ്യക്തിത്വവും മോഹന്‍ലാലിന് അദ്ദേഹത്തിന്റെതായ വ്യക്തിത്വവുമുണ്ട് മോഹന്‍ലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന നടിയാണ് ഉര്‍വശി. ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് ഇരുവരും കഥാപാത്രങ്ങളെ സമീപിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

സത്യന്‍ അന്തിക്കാട് ഒരുക്കിയ മഴവില്‍ക്കാവടി, തലയണമന്ത്രം, കനല്‍ക്കാറ്റ്, മൈ ഡിയര്‍ മുത്തച്ഛന്‍, സ്‌നേഹസാഗരം, അച്ചുവിന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളില്‍ ഉര്‍വശി വേഷമിട്ടിട്ടുണ്ട്.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം