ശ്രീദേവി വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നോ; വെളിപ്പെടുത്തലുമായി ബോണി കപൂർ

ശ്രീദേവിയും ഭർത്താവ് ബോണി കപൂറും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. അടുത്തിടെ ശ്രീദേവിയുടെ മരണകാരണം വെളിപ്പെടുത്തി ബോണി കപൂർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തെ പറ്റിയും ജാൻവി കപൂറിന്റെ ജനനത്തെ പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ് ബോണി കപൂർ.

യഥാർത്ഥത്തിൽ 1996 ജൂണിലാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും എന്നാൽ 1997 നാണ് ദാമ്പത്യം ഔദ്യോഗികമാക്കിയതെന്നും ബോണി കപൂർ പറഞ്ഞു. ശ്രീദേവിക്കും ബോണി കപൂറിനും രണ്ട് മക്കളാണുള്ളത്. ബോളിവുഡ് നായികയായ ജാൻവി കപൂറും, ഖുഷി കപൂറും.

1996 ജൂണ് 2 ന് ഞങ്ങൾ വിവാഹിതരായി. എന്നാൽ അത് ലോകത്തോട് വെളിപ്പെടുത്തിയത് ജനുവരിയിലാണ്. ശ്രീദേവി ഗർഭിണിയായി വയർ പുറത്തുകാണാൻ തുടങ്ങിയപ്പോഴാണ് വിവാഹകാര്യം ഔദ്യോഗികമാക്കിയത്. അങ്ങനെ ജാൻവി വിവാഹത്തിന് മുന്നെ ഉണ്ടായ കുട്ടിയെന്ന തരത്തിൽ കഥകളിറങ്ങി.” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ബോണി കപൂറിന്റെ പുതിയ വെളിപ്പെടുത്തൽ.

2018 ഫെബ്രുവരി 24 നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിലെ ഉപ്പ് പാടെ ഒഴിവാക്കിയുള്ള ഡയറ്റാണ് ശ്രീദേവി പിന്തുടർന്നിരുന്നത് എന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാവുമായിരുന്നെന്നും ബോണി കപൂർ പറഞ്ഞിരുന്നു. ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് കുറേകാലം മൌനത്തിലായിരുന്നതിന് ശേഷമാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

Latest Stories

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി