ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

ഇമ്രാൻ ഹാഷ്മിയുടെ നായികയായി ‘ ജന്നത്ത് 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഇഷ ഗുപ്ത. പിന്നീട് നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ ഇഷ ഗുപ്തയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പ്രണയബന്ധത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും, കാമുകനെ കുറിച്ചും സംസാരിക്കുകയാണ് ഇഷ ഗുപ്ത. കുട്ടികൾ ഉണ്ടാവുന്നതിന് വേണ്ടി താൻ എഗ്ഗ് ഫ്രീസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇഷ ഗുപ്ത പറയുന്നത്.

“മാനുവല്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. സ്‌പെയ്‌നില്‍ റസ്‌റ്റോറന്‌റ് ബിസിനസ് സെറ്റപ്പ് ചെയ്യാന്‍ അവനാണ് എന്നെ സഹായിച്ചത്. സര്‍വ്വീസ് പശ്ചാത്തലത്തില്‍ നിന്നും വരുമ്പോള്‍ ബിസിനസിനെക്കുറിച്ച് ചിന്തിക്കില്ല. ഒരു ലോ ഫേമില്‍ ആരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യുന്നതാണ് ഞാന്‍ ചിന്തിച്ചിരുന്നത്. അത് എളുപ്പമാണ്. പക്ഷെ അവന്‍ എന്റെ ജീവിതം തന്നെ സുരക്ഷിതമാക്കാന്‍ സഹായിച്ചു. ഇനി നിനക്ക് എന്നെ ഉപേക്ഷിക്കാനാകില്ല, എന്നെ കല്യാണം കഴിച്ചേ പറ്റൂ എന്ന് ഞാന്‍ പറയാറുണ്ട്.

വിവാഹം എപ്പോള്‍ വേണമെങ്കിലും നടക്കാം. ഞാനിപ്പോള്‍ ആരോഗ്യത്തിലാണ് ശ്രദ്ധിക്കുന്നത്. പതിയെ കല്യാണം കഴിക്കുകയും കുട്ടികള്‍ക്ക് ജന്മം നല്‍കും. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെ ജോലിയുടെ കാര്യത്തില്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. കുട്ടികളുണ്ടാകുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴും സ്വപ്‌നം കണ്ടിരുന്നു. കുട്ടികളും പട്ടികളുമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

ഞാന്‍ ബുദ്ധിമതിയാണ്. മാനുവലിനെ കാണും മുമ്പ് മൂന്ന് വര്‍ഷക്കാലം ഞാന്‍ സിംഗിളായിരുന്നു. എങ്ങനെയോയാണ് അവനെ കണ്ടുമുട്ടിയത്. അതും അവന്റെ രാജ്യത്തോ എന്റെ രാജ്യത്തോ വച്ചല്ലായിരുന്നു. പക്ഷെ അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഇതൊരു റിലേഷന്‍ഷിപ്പാകുമെന്ന്. ഡേറ്റ് ചെയ്യാനുള്ള പ്രായമല്ലിത്.

ഞാന്‍ ഫ്രീസിംഗ് ചെയ്യുമ്പോള്‍ ഇന്ത്യയിലത് വളരെ ചിലവേറിയതായിരുന്നു. പക്ഷെ ആരോഗ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു. ഇത് എന്റെ കുട്ടികളാണ്. ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്. നടി അല്ലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ എനിക്ക് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായേനെ. ഞാന്‍ എന്നും കുട്ടികള്‍ വേണമെന്ന് ചിന്തിച്ചിരുന്നു. മൂന്ന് കുട്ടികള്‍ ഉണ്ടായേനെ.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇഷ ഗുപ്ത വെളിപ്പെടുത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക