ലോഹി സാറോ ശ്രീനിവാസനോ എഴുതിയാല്‍ നന്നാകുമെന്ന് ബ്ലെസി പറഞ്ഞു, ഞാനാണ് അദ്ദേഹത്തോട് തന്നെ എഴുതാന്‍ പറഞ്ഞത്; സൂപ്പര്‍ ഹിറ്റ് സിനിമയെ കുറിച്ച് മമ്മൂട്ടി

മലയാളികൾക്ക് എല്ലാ കാലത്തും പ്രിയപ്പെട്ട സിനിമയാണ് മമ്മൂട്ടി- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങിയിയ ‘കാഴ്ച’ എന്ന സിനിമ. സംവിധായകൻ  ബ്ലെസ്സിയുടെ ആദ്യ സിനിമ കൂടിയായിരുന്നു 2004 ൽ പുറത്തിറങ്ങിയ കാഴ്ച.

2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ആ  സിനിമ ഉണ്ടാവാനിടയായ സാഹചര്യത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി.

“ബ്ലെസ്സി എന്ന് പറയുന്ന ഡയറക്ടർ എന്റെ അടുത്ത്  കഥ പറഞ്ഞു, പക്ഷേ എഴുതാൻ ആളുണ്ടായിരുന്നില്ല.  ഇത് ഞാൻ ലോഹി സാറിനോട് ചോദിച്ചിട്ടുണ്ട്. പുള്ളിക്ക് സമയം ഉണ്ടെങ്കിൽ പുള്ളിയെകൊണ്ട് എഴുതിപ്പിക്കാം, അല്ലെങ്കിൽ ശ്രീനിവാസൻ സർ ആയാൽ എങ്ങനെയുണ്ടാവും? എന്ന് ബ്ലെസ്സി പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു, അവർക്കൊക്കെ വേറെ പണിയില്ലേ. എന്നോട് പറഞ്ഞ ഈ കഥ താനൊന്ന് എഴുതി നോക്കിക്കേ. ഏഴാമത്തെ ദിവസം ബ്ലെസ്സി വന്ന് 62 സീൻ ആയെന്ന് പറഞ്ഞു. അങ്ങനെ പിന്നെ ഞാൻ കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു. ഞാൻ ഓക്കെ ആയിരുന്നു. അതായിരുന്നു കാഴ്ച എന്ന സിനിമയുടെ  സ്ക്രിപ്റ്റ്” ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ  മമ്മൂട്ടി പറഞ്ഞു.

വളരെ കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ‘കാഴ്ച’  മികച്ച സാമ്പത്തിക വിജയവും കൈവരിച്ചിരുന്നു. ബ്ലെസിക്ക് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും, മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും ചിത്രം നേടികൊടുത്തിരുന്നു.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം