സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതായി തോന്നിയിട്ടുണ്ടോ? : മറുപടിയുമായി ബിന്ദു പണിക്കര്‍

നീണ്ട ഒരിടവേളയ്ക്കു ശേഷം അഭിനയ രം​ഗത്തേയ്ക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ബിന്ദു പണിക്കര്‍. ഇപ്പോഴിതാ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാനുണ്ടായ കാരണത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. താൻ അഭിനയം ഉപേക്ഷിച്ചതായിരുന്നില്ല. നല്ല അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണ് സിനിമയിൽ നിന്ന് മാറിനിന്നതെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു.

താൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് സിനിമകള്‍ വരാതിരുന്നതെന്ന് അറിയില്ല. തനിക്ക് ചേരുന്ന കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിരിക്കില്ല അതാകും ആരും വിളിക്കാതിരുന്നതെന്നും എന്നാൽ റോഷാക്കിൽ നല്ലെരു കഥാപാത്രത്തെ ചെയ്യാൻ അവസരം ലഭിച്ചെന്നും അവർ പറഞ്ഞു.

സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്ത പെട്ടതായി തനിക്ക് തോന്നിയിട്ടില്ലെന്നും ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തില്‍ ബിന്ദു പണിക്കര്‍ പറഞ്ഞു. റോഷാക്കിലെ ബിന്ദു പണിക്കരുടെ കഥാപാത്രം ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്ന് നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന പ്രസ്സ് മീറ്റില്‍ പറഞ്ഞിരുന്നു.

ഗ്രേസ് ആന്റണിക്കൊപ്പം അമ്മായിയമ്മ കഥാപാത്രമായാണ് ചിത്രത്തില്‍ ബിന്ദു പണിക്കർ എത്തിയിരിക്കുന്നത്. എന്നാല്‍ സാധാരണ കണ്ട അമ്മായിയമ്മ-മരുമകള്‍ കഥാപാത്രങ്ങളെയാകില്ല റോഷാക്കില്‍ കാണുകയെന്ന് ബിന്ദു പണിക്കര്‍ പറഞ്ഞു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്