എന്റെ ഓരോ സിനിമ കഴിയുമ്പോഴും ഒടിവും ഉളുക്കുമൊക്കെയാണ് ലാലിന് പക്ഷേ എന്തൊക്കെ പറ്റിയാലും നോ എന്നൊരു വാക്ക് പറയില്ല; ഭദ്രന്‍

മോഹന്‍ലാലുമൊത്തുള്ള പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ഭദ്രന്‍. ഇപ്പോഴിതാ മോഹന്‍ലാലുമൊത്ത് വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെയ്ക്കുകയാണ് തന്നോടൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും ലാല്‍ പറയാറുള്ള ഒരു പരാതിയുണ്ടെന്ന് ഭദ്രന്‍ വെളിപ്പെടുത്തുന്നു. പരാതി എന്നുപറഞ്ഞാല്‍ വളരെ രസകരമായ ഒരു പരിഭവം.

“മോഹന്‍ലാലിനെ കൊണ്ട് സ്‌ട്രെയിന്‍ ചെയ്യിക്കുമ്പോഴുള്ള കുഴപ്പങ്ങള്‍ വേറെയാണ് (ചിരിക്കുന്നു). മോഹന്‍ലാലിന് എന്റെ സിനിമയില്‍ എപ്പോഴും സ്‌ട്രെയിനാണ്. അദ്ദേഹം പറയും, “നിങ്ങടെ സിനിമ അഭിനയിക്കുമ്പോഴെല്ലാം ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും പിന്നെയൊരു ആറുമാസം എനിക്ക് വേറൊരു സിനിമയും ചെയ്യാന്‍ സാധിക്കില്ല”. എല്ലാ അസുഖങ്ങളും, നീരുവീഴ്ചയും, ഒടിച്ചിലും ഉളുക്കുമൊക്കെ അദ്ദേഹത്തിന് എന്റെ സിനിമയിലാ.

പക്ഷേ അവിടെ നമ്മള്‍ അപ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യം, എനിക്കു തോന്നുന്നു ലോകത്തിങ്ങനെയൊരു നടനുണ്ടാകില്ല. നോ എന്നൊരു വാക്ക്, മുഖത്തൊരു അസന്തുഷ്ടി അദ്ദേഹത്തിനില്ല. ചെയ്യാന്‍ പറ്റിയാലും ഇല്ലെങ്കിലും നമ്മളെ  ഒരിക്കലും ലാല്‍ നിരാശപ്പെടുത്തില്ല. എനിക്ക് മുമ്പിലൊരു ക്യാമറയുണ്ടെന്നും, ആ ക്യാമറയ്ക്കു പിറകില്‍ എന്നെക്കാള്‍ ധീരന്മാരായ, എന്നെക്കാള്‍ ഇതറിയാവുന്ന ഒരു വകുപ്പ് പിറകെയുണ്ടെന്നുമുള്ള ചിന്തയാണദ്ദേഹത്തിന്. ഭദ്രന്‍ പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍