പട്ടിയെ കണ്ടാല്‍ മുട്ടിടിക്കും, ഞാന്‍ ഡൈനിംഗ് ടേബിളിന്റെ മുകളിലായിരിക്കും: ബേസില്‍ ജോസഫ്

‘പാല്‍തു ജാന്‍വര്‍’ സിനിമ ചെയ്തപ്പോള്‍ മൃഗങ്ങളോടുള്ള തന്റെ പേടിയെ കുറിച്ച് ബേസില്‍ ജോസഫ് തുറന്നു പറഞ്ഞിരുന്നു. പൂച്ച അടുത്തേക്ക് വരുമ്പോള്‍ സോഫയില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുന്ന ബേസിലിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ബേസിലിന്റെ ഭാര്യ എലിസബത്ത് ആയിരുന്നു വീഡിയോ പങ്കുവച്ചത്.

തനിക്ക് മൃഗങ്ങളോടുള്ള പേടി വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ് ബേസില്‍. ‘പൂച്ചയെ പേടിച്ച് ഞെട്ടുന്ന വീഡിയോ കണ്ടല്ലോ?’ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. എലിയുടെ ആന്റിയുടെ വീട്ടിലെ പൂച്ചയാണത്. പാച്ചു. പണ്ടു മുതലേ മൃഗങ്ങളെ പേടിയാണ്.

റോഡിലൂടെ പോകുമ്പോള്‍ പട്ടിയെ കണ്ടാല്‍ മുട്ടിടിക്കും. ആദ്യം സംവിധാനം ചെയ്ത ‘പ്രിയംവദ കാതരയാണോ’ എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രധാന കഥാപാത്രം പട്ടിയാണ്. ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ പട്ടി അതാ നിലത്തു തനിച്ച്. പിന്നെ നോക്കുമ്പോള്‍ താന്‍ ഡൈനിംഗ് ടേബിളിന്റെ മുകളിലാ എന്നാണ് ബേസില്‍ പറയുന്നത്.

അതേസമയം, ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന് ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് ബേസില്‍. ‘ജയ ജയ ജയ ജയഹേ’ ആണ് ബേസിലിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘അജയന്റെ രണ്ടാം മോഷണം’, ‘കപ്’, ‘കഠിന കഠോരമീ അണ്ടകടാഹം’ എന്നീ സിനിമകളിലാണ് ഇനി ബേസില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഇതിനൊപ്പം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഒരുക്കാനും താരം തയാറെടുക്കുന്നുണ്ട്. കമ്മിറ്റ് ചെയ്ത സിനിമകള്‍ എല്ലാം തീര്‍ത്ത് അടുത്ത വര്‍ഷം മിന്നല്‍ മുരളി 2 ആരംഭിക്കും എന്നാണ് ബേസില്‍ പറയുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം