ബേസിൽ ബാറിലല്ല; വേറെ ലെവൽ ചർച്ചയിൽ; ചിത്രം പങ്കുവെച്ച് ബെന്യാമിൻ

റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോയ്ക്ക് ശേഷം ധ്യാൻ ബേസിലിനെ പറ്റി പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു.

സിനിമയിലെ തന്റെ പ്രകടനം കണ്ട് ബേസിൽ ജോസഫ് തകർന്നിരിക്കുകയാണെന്നും, തൃശൂരിലെ ഏതോ ലോഡ്ജിൽ മദ്യപിച്ച്കൊണ്ടിരിക്കുകയാണെന്നും തമാശ രൂപേണ ധ്യാൻ പറയുന്നു.

എന്നാൽ ബേസിൽ പുതിയ സിനിമയുടെ ചർച്ചയിലാണെന്നാണ് എഴുത്തുകാരൻ ബെന്യാമിൻ പറയുന്നത്. ആടുജീവിതത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ബെന്യാമിന്റെ സാഹിത്യ സൃഷ്ടികൾ പുതിയ സിനിമയ്ക്കായി ആലോചിക്കുന്ന സംവിധായകർ നിരവധിയാണ്. അതുകൊണ്ട് തന്നെ ബെന്യാമിൻ- ബേസിൽ ജോസഫ് കൂടികാഴ്ച സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകമാണോ ബേസിൽ സിനിമയാക്കാൻ പോവുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്ന പ്രധാന ചോദ്യം.

“തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസിൽ തൃശ്ശൂരിൽ എവിടെയോ ബാറിലാണെന്ന് – ധ്യാൻ.
ചുമ്മാ, താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് മച്ചാൻ” എന്നാണ് ബേസിലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബെന്യാമിൻ കുറിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി. ആർ ഇന്ദുഗോപനും കൂടെയുണ്ടായിരുന്നു.

“ബേസിലിനെക്കുറിച്ചുള്ള വിവരമൊന്നുമില്ലേ? സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട് തകർന്ന് തൃശൂർ ഭാഗത്ത് ഏതോ ലോഡ്ജ് എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണ്, അവൻ തകർച്ചയിലാണ്. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡാ മോനേ ബേസിലേ ഞാൻ തൂക്കിയെടാ.” എന്നാണ് ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 50 കി.മി വേഗതയിൽ കാറ്റും, വിവിധ ജില്ലകളിൽ ഇന്നും ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..

'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

ആ ഇന്ത്യൻ താരത്തെ ബോളിവുഡിൽ അഭിനയിച്ച് കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചു, എന്തൊരു ലുക്കായിരുന്നു അന്ന്: ശിഖർ ധവാൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരം! 2028 വരെ 11 ചിത്രങ്ങൾ; നൂറ് കോടി ചിത്രങ്ങൾക്കായി ഒരുങ്ങി ധനുഷ്..

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം