'അണ്ണാ എന്നൊരു വിളി, നോക്കുമ്പോള്‍ പൃഥ്വിരാജ്', കുറിപ്പ് പങ്കുവെച്ച് ബാലാജി ശര്‍മ്മ

പൃഥ്വിരാജ് സുകുമാരന്റെ ആക്ഷന്‍ ഹീറോ ചിത്രമായ ‘കടുവ’യിലാണ് നടന്‍ ബാലാജി ശര്‍മ്മ ഏറ്റവും പുതുതായി വേഷമിട്ടത്. ഇപ്പോഴിതാ ബാലാജിയുടെ പുതിയ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കുറിപ്പ് വായിക്കാം

”ലൊക്കേഷനില്‍ വെള്ള ഷര്‍ട്ടും വെള്ള പാന്റ്സുമിട്ടു വന്ന പൃഥ്വിരാജിനെ വാ പൊളിച്ചു നോക്കി കൊണ്ട് നില്‍ക്കുമ്പോഴാണ് അണ്ണാ എന്നൊരു വിളി… നോക്കുമ്പോള്‍ വിളിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ്. സാധാരണ എത്ര മൂത്തവരെയാണെങ്കിലും പേര് വിളിക്കുന്ന പ്രിഥ്വി ആണോ ( മോഹന്‍ലാല്‍, മമ്മൂട്ടി, അമിതാഭ് ബച്ഛന്‍ എന്നിവരെ ഒഴികെ) എന്നെ സ്നേഹപുരസരം അണ്ണാ എന്ന് വിളിച്ചത് എന്ന് അന്തം വിട്ടു നില്‍ക്കുമ്പോള്‍ ‘അണ്ണാ നിങ്ങളെ തന്നെ..വാ ‘..കടുവയിലെ ഫസ്റ്റ് സീനില്‍ വന്ന് ഞാന്‍ പൊളിച്ചല്ലോ അതിന്റെ സ്നേഹമായിരിക്കും എന്ന് കരുതി ഞാന്‍ അടുത്ത് ചെന്നു. പുതിയ പടത്തിലെ പൗരുഷ പ്രതീകമായി പകര്‍ന്നാട്ടം നടത്താന്‍ തയാറായി നില്‍ക്കുകയാണ് രാജു.

ഞാന്‍ അടുത്ത് ചെന്നപ്പോള്‍ വിശേഷങ്ങള്‍ തിരക്കിയതിന്റെ കൂട്ടത്തില്‍ തിരുവനന്തപുരം ബേസ് ചെയ്ത കഥയായത് കൊണ്ട് എന്തെങ്കിലും തിരുവനന്തപുരം ഇന്‍പുട്സ് കിട്ടാനായിരിക്കും എന്നെ വിളിച്ചത് എന്ന് കരുതി ഞാന്‍ വാളൂരാന്‍ തുടങ്ങി,’രാജു… ഈ പടത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും പിടിക്കണം മീശ പിരിയല്‍, മുണ്ട് മടക്കല്‍, വള കാണിക്കല്‍ ഒക്കെ നമ്മള്‍ കടുവയില്‍ കണ്ടു. ഇതില്‍ തിരുവനന്തപുരം സ്ലാങ് പിടിച്ചാല്‍ പൊളിയായിരിക്കും.’ അപ്പോള്‍ രാജു എന്ത് പിടിക്കും എന്ന അര്‍ത്ഥത്തില്‍ നോക്കി അപ്പോള്‍ ഞാന്‍ ‘അളിയാ, മച്ചുന, മച്ചമ്പി, അളി, മച്ചു എന്നിവയൊക്കെ ലാലേട്ടന്‍ വിട്ട സാധനങ്ങള്‍ ആണ്.

നമുക്ക് സിറ്റി സ്ലാങ് പിടിക്കണം. ഫോര്‍ എക്സാമ്പിള്‍, ‘എന്തെടെ… ഷേ…. തന്നെ.. ധര്‍പ്പെ കുജേ.. സ്റ്റുണ്ടടിച്ചു നിന്നപ്പം… വേട്ടവളിയന്‍ ലുക്ക്… അങ്ങിനെ അങ്ങിനെ…’ പൃഥ്വിരാജ്രാജ് സന്തോഷ പുളകിതനായി ‘അണ്ണാ കലക്കി’ അത് തന്നെ പിടിക്കാം’ എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു. ഉരുണ്ടടിച്ചു താഴെ വീണ ഞാന്‍ കട്ടിലില്‍ ഇഴഞ്ഞു കയറിയപ്പോള്‍ ഉച്ചയൂണ് കഴിഞ്ഞു ഇനി ഉറങ്ങില്ല എന്ന തീരുമാനം എടുത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും