കൃത്രിമ സ്‌നേഹപ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ലായിരുന്നു, നിര്‍മ്മാതാവിനും നടിയോട് നീരസം; തുറന്നുപറഞ്ഞ് ബാലചന്ദ്രമേനോന്‍

സംവിധായകന്‍ ബാലചന്ദ്ര മേനോനാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ശോഭന എന്ന അതുല്യ പ്രതിഭയെ സമ്മാനിച്ചത്. ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ മലയാള സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ ഈ സിനിമയിലേക്ക് ശോഭന എത്തിയതെങ്ങനെ എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍.

ശോഭന തന്നെ നായികയായി അഭിനയിക്കാനെത്തിയില്ലെങ്കില്‍ താന്‍ ‘ഏപ്രില്‍ പതിനെട്ട് ‘ എന്ന ചിത്രം സംവിധാനം ചെയ്യുമായിരുന്നില്ലെന്ന വാശിയുണ്ടായിരുന്നെന്നുവെന്നാണ് ബാലചന്ദ്രമേനോന്‍ പങ്ക് െ. ഭാരത് ഭവനില്‍ ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

കൃത്രിമത്വമുള്ള സ്നേഹപ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ലായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശോഭനയോട് നീരസമുണ്ടായിരുന്നു. എന്റെ ഒറ്റ നിര്‍ബന്ധത്തിലാണ് ശോഭന നായികയായത്’- ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

അതേസമയം, ബാലചന്ദ്ര മേനോനെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ടി പി വേണുഗോപാലന്‍ രചിച്ച ‘ബാലചന്ദ്രമേനോന്‍:കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍’ എന്ന ഗ്രന്ഥം മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു

ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം സത്യന്‍ അദ്ധ്യക്ഷനായി. ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എഴുത്തുകാരി റോസ് മേരി, ടി പി വേണുഗോപാലന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം യു പ്രവീണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്