കഴിഞ്ഞുപോയ കാലത്തില്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ച് മനസ്സുതുറന്ന്‌നടന്‍ ബാല. ‘പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണത് അന്ന് എനിക്കൊരു തെറ്റ് പറ്റി. എന്റെ അച്ഛന്‍ പലവട്ടം പറഞ്ഞതാണ് അത് ചെയ്യരുതെന്ന് ഞാന്‍ കേട്ടില്ല.’
‘ദൈവം തന്നെ പല അവസരങ്ങളിലും അത് നല്ലതല്ലെന്ന് കാണിച്ച് തന്നു എന്നിട്ടും ഞാന്‍ മാറി ചിന്തിച്ചില്ല. ഇപ്പോഴും കുറ്റ ബോധമുണ്ട് അച്ഛനെ അന്ന് അനുസരിക്കാത്തതില്‍. എല്ലാവരെയും പോലെ ഞാന്‍ ഡിപ്രഷന്റെ സ്റ്റേജിലൂടെ കടന്നുപോയ ആളാണ്. എല്ലാവര്‍ക്കും കഷ്ടപ്പാടുകളുണ്ട്.’
തുറന്ന് പറയാന്‍ പറ്റാത്ത ചില വേദനകള്‍ ഉണ്ടാവും. അങ്ങനെ പങ്കുവയ്ക്കാത്ത സങ്കടങ്ങളാണ് മനസിന് ഉള്ളില്‍ തന്നെ വെച്ച് ഡിപ്രഷനില്‍ ആവുന്നത്. പക്ഷെ എന്ത് തന്നെയായാലും കഷ്ടം എന്നത് നമ്മുടെ വിധിയാണ് സന്തോഷിപ്പിക്കുക എന്നത് കടമയും.’
‘ഞാനത് ചെയ്യാന്‍ ശ്രമിക്കുന്നു. ഞാന്‍ എപ്പോഴും സന്തോഷമുള്ളവരുടേയും എന്നെ സ്നേഹിക്കുന്നവരുടേയും നടുവില്‍ നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ചുറ്റുമുള്ളവര്‍ എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്.’ബാല പറയുന്നു.
‘സ്നേഹിക്കുന്നവര്‍ ഉള്ളത് കൊണ്ടാണ് എനിക്ക് തിരിച്ചുവരാനായി സാധിച്ചത്’ ബാല വിശദീകരിച്ചു. നടന്റെ പുതിയ വെളിപ്പെടുത്തല്‍ വൈറലയതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്യുന്നത്.