കോസ്റ്റ്യൂമിട്ട് നിലത്തിരിക്കുന്നത് ഇഷ്ടമല്ല, കാല്‍ കസേരയില്‍ കയറ്റി വെച്ചപ്പോള്‍ അടി; മമ്മൂട്ടിയെ കുറിച്ച് ബൈജു

മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുന്ന നടന്‍ ബൈജുവിന്റെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.


ബൈജു സന്തോഷിന്റെ വാക്കുകള്‍

ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത് 1981 ല്‍ അവസാന കാലഘട്ടത്തിലാണ്. യേശുദാസിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്റ്റുഡിയോയില്‍ വെച്ച് ബലൂണ്‍ സിനിമയുടെ ഡബ്ബിങ് നടക്കുകയാണ്. മമ്മൂക്കയും പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. മമ്മൂക്ക അവിടെ വന്നു,’

‘ആ സിനിമയില്‍ ഒരു കഥാപാത്രത്തിന് വേണ്ടി ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതിനു വേണ്ടിയാണ് ഞാന്‍ അവിടെ പോയത്. അന്ന് അങ്ങനെ സംസാരിക്കാന്‍ ഒന്നും പറ്റിയില്ല. പിന്നെ ഞാന്‍ കാണുന്നത് വിന്‍സെന്റ് മാഷ് സംവിധാനം ചെയ്ത കൊച്ചുതെമ്മാടി എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഞാന്‍ കോസ്റ്റുമൊക്കെ ഇട്ട് അവിടെ നിലത്തിരുന്നു,’

‘മമ്മൂക്ക തോളത്ത് വന്ന് തട്ടിയിട്ട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. എന്നിട്ട് പറഞ്ഞു കോസ്റ്റും ഇട്ട് ഒരിക്കലും നിലത്ത് ഇരിക്കരുതെന്ന്. അത് പാഠം ഒന്ന്. അതിനോട് കാണിക്കുന്ന അനാദരവാണെന്നാണ് മമ്മൂക്ക ഉദ്ദേശിച്ചത്. പിന്നീട് കോട്ടയം കുഞ്ഞച്ഛനിലാണ് ഞങ്ങള്‍ അഭിനയിക്കുന്നത്. അവിടെ എല്ലാവരും ഇരിക്കുന്ന സമയത്ത് ഞാന്‍ എടുത്ത് കസേരയില്‍ കാല് വെച്ചു,’ ഇത് കണ്ട് വന്ന മമ്മൂക്ക മുട്ടിനിട്ട് ഒരൊറ്റ അടി. എന്നിട്ട് കാല് കസേരിയില്‍ വെച്ചിരിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചു. അവിടെ മുതിര്ന്നവര്‍ ഒക്കെ ഇരിക്കുന്നുണ്ടായിരുന്നു.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ