ആറാട്ട് അത്ര പോരെന്ന് പറഞ്ഞ ആളോട് ഞാന്‍ ഏത് സീനിലാണെന്ന് ചോദിച്ചപ്പോള്‍ ബബ്ബബ്ബ അടിക്കുന്നു, പടം കാണാത്ത ആള്‍ക്കാരാണ് മോശം പറയുന്നത്: ബൈജു ഏഴുപുന്ന

ആറാട്ട് സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗ് പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും നിര്‍മ്മാതാവുമായ ബൈജു ഏഴുപുന്ന. സിനിമ കാണാത്ത ആള്‍ക്കാരാണ് പടം മോശമാണെന്ന് പറഞ്ഞു നടക്കുന്നത് എന്നാണ് ബൈജു ഏഴുപുന്ന പറയുന്നത്. മനോരമയോടാണ് താരം പ്രതികരിച്ചത്.

മനപൂര്‍വ്വം പടത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നുള്ളതാണ്. പടം കാണുക പോലും ചെയ്യാത്ത ആള്‍ക്കാരാണ് മോശം പടം എന്ന് പറഞ്ഞു നടക്കുന്നത്. ഒരാള്‍ തന്നോട് പറഞ്ഞു ‘പടം അത്ര പോരാ അല്ലെ’ എന്ന്. അപ്പോള്‍ താന്‍ ചോദിച്ചു ഏതു സീനില്‍ ആണ താന്‍ വരുന്നതെന്ന്.

അപ്പോള്‍ ആള് ബബ്ബബ്ബ അടിച്ചു, അതോടെ മനസിലായി പടം കാണാതെയാണ് മോശം പറയുന്നത് എന്ന്. അതു പോലെ തന്നെ പൈറസിയും ഒരു ഞരമ്പ് രോഗമാണ്. സ്വന്തം നാട്ടിലിരുന്നു നമ്മുടെ നാടിനെ തന്നെ ആറ്റം ബോംബിട്ട് തകര്‍ക്കുന്ന സ്വഭാവമാണ്. സിനിമയെ സ്‌നേഹിക്കുന്ന സഹൃദയരായ മലയാളികള്‍ ഇതിനു കൂട്ടുനില്‍ക്കരുത്.

താന്‍ ഒരു തിയേറ്റര്‍ ഉടമയും ഒരു നിര്‍മ്മാതാവുമാണ് ഇവരുടെ രണ്ടുകൂട്ടരുടെയും വേദന എന്തെന്ന് നേരിട്ട് അറിയാവുന്നവനാണ്. ആഘോഷ ചിത്രങ്ങള്‍ വന്ന് തിയേറ്ററുകള്‍ നിറഞ്ഞു തുടങ്ങുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ വന്നു തുടങ്ങി. എല്ലാവരും നല്ല സിനിമയെ സ്‌നേഹിക്കുന്നവരാകണം.

രാഷ്ട്രീയക്കാരെ പോലെ താരങ്ങളുടെ ആരാധകര്‍ തമ്മിലടിക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്നാണ് ബൈജു പറയുന്നത്. അതേസമയം, സിനിമയെ ക്രിയാത്മകമായി വിമര്‍ശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂര്‍വമായി താഴ്ത്തി കാണിക്കാന്‍ ശ്രമിക്കരുതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

Latest Stories

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"